മാനത്ത് വിസ്മയമൊരുക്കി ഇന്ന് സൂപ്പർ ബ്ലൂ മൂൺ കാണാം. ഈസ്റ്റേൺ ഡേലൈറ്റ് സമയപ്രകാരം രാത്രി 8.37നാണ് സൂപ്പർ ബ്ലൂ മൂൺ കാണാനാവുക. ഇന്ത്യയിൽ നാളെ പുലർച്ചെ നാലരയ്ക്കാകും ഈ പ്രതിഭാസം ദൃശ്യമാവുക. ചന്ദ്രൻ അതിന്റെ ഭ്രമണപഥത്തിൽ ഭൂമിയോട് ഏറ്റവും അടുത്തുനിൽക്കുന്ന ഘട്ടത്തിലാണ് സൂപ്പർ ബ്ലൂ മൂൺ സംഭവിക്കുന്നത്.
സാധാരണത്തേക്കാൾ വലുപ്പത്തിലും വെളിച്ചത്തിലും ചന്ദ്രനെ കാണാനാകും. നാല് പൂർണചന്ദ്രനു ശേഷം വരുന്ന പൂർണ ചന്ദ്രനെയാണ് ബ്ലൂ മൂൺ എന്നു പറയുന്നത്. ഓഗസ്റ്റ് ഒന്നിനാണ് ഇതിനു മുൻപ് ബ്ലൂ മൂൺ ദൃശ്യമായത്. നാസ നൽകുന്ന വിവരപ്രകാരം അടുത്ത സൂപ്പർ ബ്ലൂ മൂൺ കാണാൻ 14 വർഷങ്ങൾ കാത്തിരിക്കണം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു