13 ഇനം, 612 രൂപ: എട്ടാംവർഷവും വിലകൂട്ടാതെ സപ്ലൈകോ; ഓണത്തിന്‌ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള നടപടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : എട്ടാംവർഷവും വിലയിൽ മാറ്റമില്ലാതെ പതിമൂന്നിന അവശ്യ സാധനം ജനങ്ങളിലേക്കെത്തിച്ച്‌ സംസ്ഥാന സർക്കാർ. 1318 രൂപയുടെ സാധനങ്ങളാണ്‌ 612 രൂപയ്‌ക്ക്‌ സപ്ലൈകോ ഔട്ട്‌ലെറ്റിലൂടെ വിതരണം ചെയ്യുന്നത്‌. ഇതിന്‌ മാസം 40 കോടിയുടെ അധിക ബാധ്യതയുണ്ട്‌.

93 ലക്ഷം റേഷൻ കാർഡുള്ള സംസ്ഥാനത്ത്‌ 55 ലക്ഷംപേർ സപ്ലൈകോ സ്‌റ്റോറിൽ എത്തുന്നു. എഫ്‌.എം.ജി (ഫാസ്റ്റ്‌ മൂവിങ്‌ ഗൂഡ്‌സ്‌) സാധനം, ശബരി ഉൽപ്പന്നം, മറ്റു കമ്പനി ഉൽപ്പന്നം എന്നിവയ്‌ക്ക്‌ അഞ്ചുമുതൽ 35 ശതമാനംവരെ വിലക്കിഴിവുണ്ട്‌. ഓണത്തിന്‌ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള നടപടിയും സ്വീകരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha