വാഹനാപകടത്തിൽ പരിക്കേറ്റ് മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ പതിനൊന്നുകാരി മരിച്ചു. ശ്രീകണ്ഠപുരം ചേപ്പറമ്പ് കാനപ്പുറത്തെ ഹരി, ലിഷ ദമ്പതികളുടെ മകൾ ദൃശ്യ (11) ആണ് മരിച്ചത്. നെടുങ്ങോം ഗവ. ഹയർ സെക്കറി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഉത്രാട നാളിൽ സമീപത്തെ ക്ലബ്ബിൽ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ പോകവേ വീടിന് മുന്നിൽ നിന്നും റോഡ് മുറിച്ച് കടക്കുമ്പോൾ അമിത വേഗതയിൽ വന്ന കാർ ഇടിച്ചായിരുന്നു അപകടം. മൃതദേഹം 3 മണിയോടുകൂടി കാനപ്പുറത്തെ വീട്ടിലെത്തിക്കും. തുടർന്ന് 5 മണിക്ക് സമുദായ ശ്മശാനത്തിൽ സംസ്ക്കാരം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു