വയനാട്: സുൽത്താൻ ബത്തേരിയിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. കോഴിക്കോട് ഒളവണ്ണ സ്വദേശി ലബീബുൽ മുബാറക് ആണ് പിടിയിലായത്.
സുൽത്താൻ ബത്തേരി സെൻട്രൽ ടൂറിസ്റ്റ് ഹോമിൽ നിന്നാണ് മുബാറക്കിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 115ഗ്രാം എംഡിഎംഎ യുവാവിൽ നിന്നും പൊലീസ് പിടിച്ചെടുത്തു.
വയനാട് എസ്പിയുടെ നേതൃത്വത്തിലുള്ള സ്ക്വാഡും ബത്തേരി പൊലീസും ചേർന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഓണത്തിനോട് അനുബന്ധിച്ച് ജില്ലയിൽ പ്രത്യേക പരിശോധനകള്‍ നടന്നുവരികയായിരുന്നു. ഇതിന്റെ ഭാഗമായാണ് ടൂറിസ്റ്റ് ഹോമിലും റെയ്ഡ് നടന്നത്.
കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നും ബത്തേരി വഴി കേരളത്തിലേക്ക് വ്യാപകമായി ലഹരി മരുന്ന് എത്തുന്നുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ജില്ലയിൽ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് പൊലീസ് പറഞ്ഞു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു