കെ-സ്‌മാർട്ട്‌ നവംബർ ഒന്ന് മുതൽ: മന്ത്രി എം.ബി. രാജേഷ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : തദ്ദേശ സ്ഥാപനങ്ങളുടെ മുഴുവൻ സേവനങ്ങളും ഓൺലൈനിലേക്ക് മാറ്റുന്ന കെ സ്‌മാർട്ട്‌ പദ്ധതി നവംബർ ഒന്ന് മുതൽ നടപ്പാക്കുമെന്ന്‌ മന്ത്രി എം.ബി. രാജേഷ്. കെ-സ്‌മാർട്ട്‌ സോഫ്റ്റ് വെയർ അവസാനഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശവകുപ്പ് ജില്ലാ ജോ. ഡയറക്ടർ ഓഫീസ് കെട്ടിടത്തിന്‌ കല്ലിട്ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾ കാര്യക്ഷമമാക്കാനും ഗുണപരമാക്കാനും കാലതാമസം ഒഴിവാക്കാനും കെ-സ്മാർട്ട് സഹായിക്കും. മൊബൈലിലൂടെയും കെ-സ്മാർട്ട് ലഭ്യമായാൽ ഓഫീസുകൾ കയറിയിറങ്ങുന്നത് ഒഴിവാക്കാനാകും. താലൂക്ക്തല അദാലത്തുകളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെക്കുറിച്ച്‌ ഏറെ പരാതികൾ വന്നു. ജനങ്ങളുടെ ആവശ്യങ്ങളോട് ക്രിയാത്മ സമീപനം ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടാവണം. സേവനങ്ങളുടെ ഗുണമേൻമ വർധിപ്പിക്കാൻ തദ്ദേശസെക്രട്ടറിമാർക്ക്‌ പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞു.   

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി.പി. ദിവ്യ അധ്യക്ഷയായി. മേയർ ടി.ഒ. മോഹനൻ, കലക്ടർ എസ്. ചന്ദ്രശേഖർ എന്നിവർ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബിനോയ് കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ പി.പി. ഷാജിർ, പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ എം. ശ്രീധരൻ, കൗൺസിലർ സുരേഷ് ബാബു എളയാവൂർ, അർബൻ ഡയറക്ടർ അലക്സ് വർഗീസ്, തദ്ദേശ വകുപ്പ് ജില്ലാ ജോ. ഡയറക്ടർ ടി.ജെ. അരുൺ, എൽ.എസ്.ജി.ഡി എക്സിക്യുട്ടീവ് എൻജിനിയർ സി.എം. ജാൻസി എന്നിവർ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha