പിണറായി : കളിച്ചുചിരിച്ചുല്ലസിക്കേണ്ട കുഞ്ഞുപ്രായത്തിൽ ആശുപത്രി കിടക്കയിലാണ് ഈ മൂന്നുവയസ്സുകാരി. പിണറായി പാണ്ട്യാല പറമ്പിൽ വിപഞ്ചിക നിവാസിൽ നികേഷിന്റെയും നീനുവിന്റെയും മകൾ ത്രൈഖ നികേഷാണ് ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഒന്നര വർഷം മുമ്പാണ് രോഗം ബാധിച്ചത്. ചികിത്സയ്‌ക്കായി ഏകദേശം 70 ലക്ഷത്തോളം രൂപ ചെലവായി. കുടുംബാംഗങ്ങളും അടുത്ത കൂട്ടുകാരും ചേർന്നാണ് ഇത്രയും തുക സ്വരൂപിച്ചത്.
നാലുമാസത്തിനുശേഷം വീണ്ടും രോഗലക്ഷണം കണ്ടുതുടങ്ങി. സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ നടത്തി. അതിവേഗം വളരുന്ന അപൂർവ ട്യൂമറായതിനാൽ ചെന്നൈ അപ്പോളോ പ്രോട്ടോൺ ക്യാൻസർ സെന്ററിൽ പ്രോട്ടോൺ തെറാപ്പി ചികിത്സ അനിവാര്യമായിരിക്കയാണ്. അതിന് ഒരു കോടി രൂപയോളം ചെലവ് വരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
ഇത്രയും വലിയ തുക കുടുംബത്തിന് താങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ എ. രാജീവൻ സെക്രട്ടറിയും പി. പ്രവീൺ പ്രസിഡന്റുമായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ബാങ്ക് ഓഫ് ബറോഡ തിരുവങ്ങാട് ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഫോൺ: 9947440847, 8590554582, ഗൂഗിൾപേ: 9645888409
അക്കൗണ്ട് നമ്പർ: 68520100002283, ഐ.എഫ്.എസ്.സി കോഡ്: BARBOVJTHKA
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു