അപകടാവസ്ഥയിലുള്ള മരം മുറിച്ചു നീക്കി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



 ഇരിട്ടി: ഇരിട്ടി - തളിപ്പറമ്പ് സംസ്ഥാനപാതയിൽ പെരുവംപറമ്പിലെ അമ്പലമുക്കിൽ അപകടാവസ്ഥയിൽ നിലനിന്നിരുന്ന കൂറ്റൻ മരം മുറിച്ചു മാറ്റി. റോഡരിക് ചേർന്ന് നിന്നിരുന്ന വർഷങ്ങൾ പഴമുള്ള മരുത് മരമാണ് പൊതുമരാമത്തു അധികൃതർ മുറിച്ചു മാറ്റിയത്. ചുവടുഭാഗം ദ്രവിച്ച രീതിയിലായിരുന്ന മരം അപകടാവസ്ഥ സൃഷ്ടിക്കുന്നതായും ഇത് മുറിച്ചു മാറ്റണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിരുന്നു. റോഡ് അടുത്തകാലത്താണ് വീതികൂട്ടി നവീകരിച്ചത് . ഈസമയത്ത് മറ്റു നിരവധി മരങ്ങൾ മുറിച്ചു മാറ്റിയപ്പോഴും ഈ മരം അതുപോലെ നിലനിർത്തുകയായിരുന്നു. മരത്തിന്റെ അപകടാവസ്ഥയെക്കുറിച്ച് പത്രവാർത്തകളും വന്നിരുന്നു. ഇതിൻറെഎല്ലാം അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ട അധികൃതർ വ്യാഴാഴ്ച മരം മുറിച്ച് നീക്കിയത്.


Advertisement

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha