കണ്ണൂർ പുകയുന്നു:തല വെട്ടാനും, മോർച്ചറിയിലാക്കാനും, കാളിപൂജ നടത്താനും ആഹ്വാനവുമായി ബിജെപി- സിപിഎം നേതാക്കളും, പ്രവർത്തകരും.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ പുകയുന്നു:തല വെട്ടാനും, മോർച്ചറിയിലാക്കാനും, കാളിപൂജ നടത്താനും ആഹ്വാനവുമായി ബിജെപി- സിപിഎം നേതാക്കളും, പ്രവർത്തകരും.,


സമാധാനത്തിലൂടെ ഏറെ കാലമായി സഞ്ചരിക്കുന്ന ജില്ലയിൽ തീപ്പൊരി വിതറിയത്, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗണേഷ്. അതിനെ കത്തിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.ജയരാജനും.എ.എൻ.ഷംസീർ കുന്നത്തുനാട് വെച്ച് നടന്ന പ്രസംഗത്തിൽ ഗണപതി ഭഗവാനേ അപമാനിച്ചു എന്നാരോപിച്ചാണ് സംഘ പരിവാർ സംഘടനകൾ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിക്കപ്പെട്ടത്.ഇതിൻ്റെ ഭാഗമായി എ എൻ.ഷംസീർ എംഎൽഎയുടെ തലശേരി ഓഫീസിലേക്ക് യുവമോർച്ച മാർച്ച് നടത്തുകയും, മാർച്ച് ഉദ്ഘാടനം ചെയ്ത യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗണേഷ് ഷംസീറിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. അതിൽ ജോസഫ് മാഷിൻ്റെ കൈവെട്ടിയ പോലെ സമാനമായ പദം ഉപയോഗിച്ച് ഷംസീറിനെതിരെയും അക്രമം ഉണ്ടാകുമെന്ന് പ്രസംഗത്തിൽ സൂചിപ്പിച്ചത് വിവാദമായി.ഇത് ഏറ്റ് പിടിച്ച് കണ്ണൂരിൽ നടന്ന പൊതുയോഗത്തിൽ പി.ജയരാജനും വാളെടുത്തു.ഷംസീറിനെ തൊട്ടാൽ യുവമോർച്ചക്കാർ മോർച്ചറിയിലാകുമെന്ന് പി ജയരാജൻ തുറന്നടിച്ചു.ഇതോടെ ബിജെപി സംസ്ഥാന നേതാക്കൾ അടക്കം ബാലിശമായ പ്രസ്താവനയുമായി രംഗത്തു വന്നതോടെ അണികളും നവ മാധ്യമങ്ങളിലൂടെ കൊമ്പുകോർത്തു.കണ്ണൂരിൽ പി.ജയരാജനെതിരെ പ്രകടനം വിളിച്ച് പ്രതിഷേധിച്ചവർ വീണ്ടും ഓണം വരുന്നുണ്ടെന്നും, കാളി പൂജ നടത്തുമെന്നും പ്രഖ്യാപിച്ച് രംഗത്ത് വന്നത്, സാധാരണക്കാരെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.നവമാധ്യമം സജീവമായ ഈ കാലത്ത് കൊല്ലും, കൊലവിളിയുമായി ഇരുവിഭാഗത്തെയും പ്രവർത്തകർ തമ്മിലടിക്കുകയാണ്. ഉത്തരവാദിതപ്പെട്ട നേതാക്കൾ തന്നെ അസാമാധാനത്തിന് വേദിയൊരുക്കിയത് വ്യാപക വിമർശനത്തിന് കാരണമായിട്ടുണ്ട്. പഴയ കാലത്തേക്ക് കണ്ണൂരിനെ കൊണ്ടു പോകാൻ കാരണക്കാരായ ഇരു വിഭാഗം നേതാക്കൾക്കെതിരെയും കേസെടുക്കണമെന്ന ആവശ്യവും ഇതോടൊപ്പം ഉയർന്നിട്ടുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha