കണ്ണൂരിന്റെ പ്രിയപ്പെട്ട ഉമ്മൻ ചാണ്ടിക്ക് : കണ്ണൂരിന്റെ കണ്ണീർ പ്രണാമം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


 
 ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​മെ​ന്ന വ​ട​ക്കേ​മ​ല​ബാ​റി​ന്‍റെ എ​ക്കാ​ല​ത്തേ​യും വ​ലി​യ സ്വ​പ്‌​ന​പ​ദ്ധ​തി യാ​ഥാ​ര്‍​ത്ഥ്യ​മാ​ക്കി​യ വി​ക​സ​ന നാ​യ​ക​നാ​യി​രു​ന്നു ഉ​മ്മ​ന്‍​ചാ​ണ്ടി​യെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ്. മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കേ നി​ര​വ​ധി വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ് വ​ട​ക്കേ മ​ല​ബാ​റി​നു അ​ദ്ദേ​ഹ​ത്തി​ലൂ​ടെ ല​ഭി​ച്ച​ത്.

അ​തി​വേ​ഗം ബ​ഹു​ദൂ​ര​മെ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി വി​ക​സ​ന പ​ദ്ധ​തി​ക​ളി​ല്‍ രാ​ഷ്‌ട്രീയം ക​ല​ര്‍​ത്താ​തെ എ​ല്ലാ മേ​ഖ​ല​ക​ളും ഒ​രു പോ​ലെ പ​രി​ഗ​ണി​ക്കാ​ന്‍ അ​ദ്ദേ​ഹം ശ്ര​ദ്ധപു​ല​ര്‍​ത്തി. ഉ​മ്മ​ന്‍​ചാ​ണ്ടി​യോ​ട് രാ​ഷ്‌ട്രീ​മാ​യ വി​യോ​ജി​പ്പു​ള്ള​വ​ര്‍ പോ​ലും ഏ​തൊ​രു ഘ​ട്ട​ത്തി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നു​ഭാ​വ​പൂ​ര്‍​ണ​മാ​യ സ​മീ​പ​ന​വും പ​രി​ഗ​ണ​ന​യും അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. ആ​രോ​ടും പ​രി​ഭ​വ​മി​ല്ലാ​തെ എ​ല്ലാ​വ​രേ​യും സ്‌​നേ​ഹി​ക്കു​ക​യും ബ​ഹു​മാ​നി​ക്കു​ക​യും ചെ​യ്ത ഉ​മ്മ​ന്‍​ചാ​ണ്ടി​യെ പോ​ലൊ​രു നേ​താ​വി​ന് സ​മാ​ന​ത​ക​ളി​ലെ​ന്ന് മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ് അ​നു​സ്മ​രി​ച്ചു.

ഡി​സി​സി ഓ​ഫീ​സി​ല്‍ ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ ഛായാ​ചി​ത്ര​ത്തി​ല്‍ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് ,മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ക​രീം ചേ​ലേ​രി , സി​എം​പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​സു​നി​ൽ കു​മാ​ർ ,വി.​വി. പു​രു​ഷോ​ത്ത​മ​ൻ , സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ റ​ഷീ​ദ് ക​വ്വാ​യി, എം.​പി. വേ​ലാ​യു​ധ​ൻ, ടി. ​ജ​യ​കൃ​ഷ്ണ​ൻ , കെ.​കെ.​കെ സു​രേ​ഷ് കു​മാ​ർ, കാ​യ​ക്ക​ൽ രാ​ഹു​ൽ ,പ്രി​നി​ൽ മ​തു​കോ​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കാ​രു​ണ്യ​ത്തി​ന്‍റെ​യും ക​രു​ത​ലി​ന്‍റെ​യും തു​റ​ന്ന പാ​ഠ​പു​സ്ത​ക​വും നി​റ​ഞ്ഞ ആ​ൾ​രൂ​പ​വും ആ​യി​രു​ന്നു ഉ​മ്മ​ൻ​ചാ​ണ്ടി​യെ​ന്നും അ​തെല്ലാത​ല​മു​റ​ക്കു​മാ​യി തു​റ​ന്നു വ​ച്ചാ​ണ് അ​ദ്ദേ​ഹം വി​ട​വാ​ങ്ങി​യ​തെ​ന്നും മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ അ​നു​ശോ​ചി​ച്ചു.

എ​ല്ലാ​പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളെ​യും ധീ​ര​ത​യോ​ടെ നേ​രി​ടു​ക​യും ത​ന്മ​യ​ത്വ​ത്തോ​ടെ സ്വീ​ക​രി​ക്കു​ക​യും ചെ​യ്ത കേ​ര​ളം ക​ണ്ട ജ​ന​കീ​യ നേ​താ​ക്ക​ളി​ൽ പ്ര​ഥ​മ​ഗ​ണ​നീ​യ​നാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന് മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ക​രീം ചേ​ലേ​രി അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ വി​യോ​ഗ​ത്തി​ലൂ​ടെ നാ​ടി​ന് ന​ഷ്ട​മാ​യ​ത് ക​രു​ണ​യു​ടെ​യും ന​ന്മ​യു​ടെ​യും ആ​ൾ​രൂ​പ​മാ​യി​രു​ന്ന ജ​ന​കീ​യ ഭ​ര​ണ​ക​ർ​ത്താ​വി​നെ​യാ​ണെ​ന്ന് സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ. ക​ർ​ഷ​ക​ർ​ക്കൊ​പ്പം, പ്ര​ത്യേ​കി​ച്ച് മ​ല​ബാ​ർ മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ അ​ദ്ദേ​ഹം എ​ന്നും ശ്ര​ദ്ധാ​ലു​വാ​യി​രു​ന്നു​വെ​ന്നും എം​എ​ൽ​എ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

സ​മാ​ന​ത​ളി​ല്ലാ​ത്ത ജ​ന​നാ​യ​ക​നും ക​ര്‍​ഷ​ക ജ​ന​ത​യെ ചേ​ര്‍​ത്തു പി​ടി​ച്ച ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു ഉ​മ്മ​ന്‍​ചാ​ണ്ടി​യെ​ന്ന് സ​ജീ​വ് ജോ​സ​ഫ് എം​എ​ല്‍​എ. ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ എം​എ​ല്‍​എ അ​ത്യ​ധി​ക​മാ​യ ദുഃ​ഖ​വും അ​നു​ശോ​ച​ന​വും അ​റി​യി​ച്ചു.

ക​രു​ണാ​ർ​ദ്ര​മാ​യ മ​ന​സു​മാ​യി ഏ​ഴു പ​തി​റ്റാ​ണ്ടി​ലേ​റെ സാ​ധാ​ര​ണ​ക്കാ​രാ​യ കേ​ര​ളീ​യ​രു​ടെ ഹൃ​ദ​യ​ത്തി​ൽ ജീ​വി​ച്ച ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ നി​ര്യാ​ണ​ത്തി​ൽ യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​ടി. മാ​ത്യു അ​നു​ശോ​ചി​ച്ചു.

രാ​ഷ്ട്രീ​യ രം​ഗ​ത്ത് അ​ത്യ​പൂ​ർ​വ​മാ​യ പ്ര​വ​ർ​ത്ത​ന ശൈ​ലി​യി​ലൂ​ടെ ജ​ന​ങ്ങ​ളു​ടെ ആ​ശ്ര​യ​വും, ആ​ശ്വാ​സ​വുമാ​യി മാ​റി​യ ജ​ന​നേ​താ​വാ​യി​രു​ന്നു ഉ​മ്മ​ൻ​ചാ​ണ്ടി​യെ​ന്ന് അ​ദ്ധ്വാ​ന വ​ർ​ഗ സി​ദ്ധാ​ന്ത പ​ഠ​ന വേ​ദി ചെ​യ​ർ​മാ​ൻ പി.​ടി. ജോ​സ് അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

ത​ന്‍റെ സ്വാ​ധീ​ന​വും ക​ഴി​വും സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി വി​നി​യോ​ഗി​ച്ചി​ട്ടു​ള്ള അ​ത്യ​പൂ​ർ​വം രാ​ഷ്ട്രീ​യ നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​ണ് ഉ​മ്മ​ൻ​ചാ​ണ്ടിയെന്ന് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പൂ​മ​ല അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

കേ​ര​ളം ക​ണ്ട ഏ​റ്റ​വും ജ​ന​കീ​യ​നാ​യ പൊ​തു​പ്ര​വ​ർ​ത്ത​ക​നേ​യും കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നേ​യു​മാ​ണ് ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ നി​ര്യാ​ണ​ത്തി​ലു​ടെ ന​ഷ്ട​മാ​യ​തെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റോ​ജ​സ് സെ​ബാ​സ്റ്റ്യ​ൻ അ​നു​ശോ​ചി​ച്ചു.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വേ​ർ​പാ​ടി​ൽ പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​എ​സ്‌​എ​സ്‌​പി​എ ) എ​രു​വേ​ശി മ​ണ്ഡ​ലം ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് സ​ഖ​റി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​സി. ഔ​സേ​പ്പ്, ജോ​സ് അ​ഗ​സ്റ്റി​ൻ, പി.​ജെ. സ്‌​ക​റി​യ, ടോ​മി മാ​ത്യു, സി.​എ. മാ​ത്യു, ജോ​ണി തോ​മ​സ്, എ. ​മോ​ഹ​ന​ൻ, എം.​എം. ലീ​ല, മേ​രി മാ​ത്യു, ലി​സി​യ​മ്മ ജോ​സ​ഫ്, കെ.​എ. അ​ഗ​സ്റ്റി​ൻ, ടി.​എ​ൽ. ലൂ​ക്ക, കെ.​ജെ. മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കേ​ര​ളം ക​ണ്ട ജ​ന​കീ​യ​നാ​യ ഭ​ര​ണാ​ധി​കാ​രി​യും ലാ​ളി​ത്യ​വും എ​ളി​മ​യും മു​ഖ​മു​ദ്ര​യാ​ക്കി​യ മ​നു​ഷ്യ സ്നേ​ഹി​യു​മാ​യ നേ​താ​വി​നെ​യാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വി​യോ​ഗ​ത്തി​ലൂ​ടെ കേ​ര​ള​ത്തി​ന് ന​ഷ്ട​മാ​യ​തെ​ന്ന് ജ​ന​താ​ദ​ൾ -എ​സ് ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​വും സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ പി.​പി.​ദി​വാ​ക​ര​ൻ പ​റ​ഞ്ഞു.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നി​ര്യാ​ണ​ത്തി​ൽ കെ​എ​സ്ടി​യു ജി​ല്ലാ ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. യോ​ഗ​ത്തി​ൽ കെ.​വി. ടി. ​മു​സ്ത​ഫ, പി. ​മു​നീ​ർ, സി​ദ്ധീ​ഖ് കൂ​ട​ത്തി​ൽ, പി. ​ഇ​സ്മാ​യി​ൽ, കെ. ​മു​ജീ​ബ് റ​ഹ്മാ​ൻ, കെ.​ടി. സാ​ജി​ദ്, മ​ഹ​മൂ​ദ് കൊ​ക്കാ​ട്ട്, ന​ജീ​ബ് മാ​ളി​ൽ, പി.​കെ. അ​ബ്ദു​ൾ റ​ഹ്മാ​ൻ, എം.​എം. ഹ​ബീ​ബ്, എം.​പി. ക​രീം, കെ.​വി. ടി. ​മു​സ​മ്മി​ൽ, കെ.​എ. ല​ത്തീ​ഫ്, സി.​കെ. ഇ​ബ്രാ​ഹിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ വി​യോ​ഗം കേ​ര​ള​ത്തി​ന്‌ വ​ലി​യ ന​ഷ്ട​മാ​ണെ​ന്ന് സോ​ഷ്യ​ലി​സ്റ്റ് പാ​ർ​ട്ടി (ഇ​ന്ത്യ) ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ജ്‌ ടി ​സാ​രം​ഗ് അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.
ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ വേ​ർ​പാ​ടി​ൽ കോ​ൺ​ഗ്ര​സ്‌ ക​രി​ക്കോ​ട്ട​ക്ക​രി മ​ണ്ഡ​ലം ക​മ്മി​റ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

പ​ഴ​യ​ങ്ങാ​ടി:​ കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന നാ​യ​ക​ൻ എ​ന്ന വി​ശേ​ഷ​ണ​ത്തി​ന് എ​ല്ലാ അ​ർ​ത്ഥ​ത്തി​ലും ഉ​മ്മ​ൻ ചാ​ണ്ടി എ​ന്ന ജ​ന​നാ​യ​ക​ൻ മാ​ത്ര​മാ​ണ് അ​ർ​ഹ​നെ​ന്ന് ക​ല്യാ​ശേ​രി മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​മ്മി​റ്റി ചെ​യ​ർ​മ​ൻ സു​നി​ൽ പ്ര​കാ​ശ് പ​റ​ഞ്ഞു. കേ​ര​ള​ത്തി​ന്‍റെ സ്വ​പ്ന പ​ദ്ധ​തി​ക​ളാ​യി​രു​ന്ന ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം, മെ​ട്രോ റെ​യി​ൽ, വി​ഴി​ഞ്ഞം പ​ദ്ധ​തി എ​ന്നി​വ മാ​ത്രം മ​തി​യാ​കും ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന വി​ക​സ​ന നാ​യ​ക​നെ വി​ല​യി​രു​ത്താ​ൻ. കേ​ൾ​വി ശ​ക്തി​യി​ല്ലാ​ത്ത കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​കം ഏ​ർ​പ്പെ​ടു​ത്തി​യ കോ​ക്ലി​യ​ർ ഇം​പ്ലാ​ന്‍റേ​ഷ​ൻ പ​ദ്ധ​തി മാ​ത്രം മ​തി ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന വ്യ​ക്തി​യു​ടെ കാ​രു​ണ്യ​മെ​ന്തെ​ന്ന് മ​ന​സി​ലാ​ക്കാ​നെ​ന്നും സു​നി​ൽ പ്ര​കാ​ശ് പ​റ​ഞ്ഞു. അ​ഡ്വ. ബ്രി​ജേ​ഷ് കു​മാ​ർ അ​നു​ശോ​ചി​ച്ചു.

ആ​റ​ളം: ആ​റ​ളം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി അ​നു​ശോ​ച​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ടൂ​രി​ൽ മൗ​ന​ജാ​ഥ​യും പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി. യോ​ഗ​ത്തി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ഷി പാ​ല​മ​റ്റം, വി.​ടി. തോ​മ​സ്, കെ. ​വേ​ലാ​യു​ധ​ൻ, സി.​വി. ജോ​സ​ഫ്, ജി​മ്മി അ​ന്തി​നാ​ട്ട്, അ​ര​വി​ന്ദ​ൻ, ഷി​ജി ന​ടു​പ​റ​മ്പി​ൽ, തോ​മ​സ് വ​ർ​ഗീ​സ്, ജോ​സ് അ​ന്ത്യാം​കു​ളം, നാ​സ​ർ ച​ത്തോ​ത്, ബി​ജു കു​റ്റി​ക്കാ​ട്ട്, ജെ​സി ഉ​മ്മി​ക്കു​ഴ​യി​ൽ, സെ​ലീ​ന, ജാ​ൻ​സ​ൺ, ബെ​ന്നി കൊ​ച്ചു​മ​ല, പി.​കെ. ജോ​സ്, ര​ജി​ത മാ​വി​ല, ലി​ല്ലി മു​രി​യം​ക​രി, സു​നി​ൽ, ഹ​രീ​ന്ദ്ര​ൻ, അ​യൂ​ബ്, അ​മ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ക​ണ്ണൂ​ർ: ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ വേ​ർ​പാ​ടി​ൽ കേ​ര​ള മ​ദ്യ നി​രോ​ധ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി യോ​ഗം അ​നു​ശോ​ചി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഐ.​സി. മേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​വി. ര​വീ​ന്ദ്ര​ൻ, വി.​ജെ. തോ​മ​സ്, കു​ഞ്ഞ​മ്മ തോ​മ​സ്, പ്ര​സ​ന്ന ലോ​ഹി​താ​ക്ഷ​ൻ, ശ്രീ​ജി​ത്ത് വെ​ങ്കി​ലോ​ട്ട്, ആ​ന്‍റ​ണി ക​രി​യാ​ട്ടി​ൽ, ഇ.​വി. സു​രേ​ശ​ൻ, എം. ​വി​നോ​ദ്, സൗ​മി മ​ട്ട​ന്നൂ​ർ, പി.​പി. ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ്-​എ​സ് ജി​ല്ലാ ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. പ്ര​സി​ഡ​ന്‍റ് കെ.​കെ. ജ​യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​പി.​ആ​ര്‍. വേ​ശാ​ല, യു. ​ബാ​ബു​ഗോ​പി​നാ​ഥ്, എം. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, കെ.​എം. വി​ജ​യ​ന്‍, യു.​പി. മു​ഹ​മ്മ​ദ് കു​ഞ്ഞി, കെ.​വി. ദേ​വ​ദാ​സ്, കെ. ​പി. ദി​ലീ​പ്, കെ.​സി. സോ​മ​ന്‍ ന​മ്പ്യാ​ര്‍, അ​ഷ്‌​റ​ഫ് പി​ലാ​ത്ത​റ, റ​നീ​ഷ് മാ​ത്യു, രാ​ജീ​വ​ന്‍ കീ​ഴ​ത്ത​ള്ളി, കെ. ​സു​ലോ​ച​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തൊ​ണ്ടി​യി​ൽ: ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ വി​യോ​ഗ​ത്തി​ല്‍ അ​നു​ശോ​ചി​ച്ച് തൊ​ണ്ടി​യി​ല്‍ ടൗ​ണി​ല്‍ തൊ​ണ്ടി​യി​ൽ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൗ​ന​ജാ​ഥ​യും അ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. ജോ​സ് നി​ര​പ്പേ​ല്‍, ഗോ​പാ​ല്‍, ബി​ജു ക​രി​യാ​ട്ടി​ല്‍, ജോ​ബി ജോ​സ​ഫ്, ദേ​വ​സ്യ ക​രി​യാ​ട്ടി​ല്‍, ജെ​നി​റ്റ് ജോ​ബ്, ജ​യിം​സ് അ​റ​യ്ക്ക​ല്‍ തൂ​ട​ങ്ങി​യ​വ​ര്‍ അ​നു​സ്മ​ര​ണ പ്ര​സം​ഗം ന​ട​ത്തി. ബാ​ബു തു​രു​ത്തി​പ്പ​ള്ളി​ല്‍, ജി​ബി​റ്റ് ജോ​ബ്, ശ​ശീ​ന്ദ്ര​ന്‍ കി​ളി​യ​ത്തി​ല്‍, ജോ​ര്‍​ജ് ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നി​ര്യാ​ണ​ത്തി​ൽ കോ​ൺ​ഗ്ര​സ് മ​ട്ട​ന്നൂ​ർ ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​ശോ​ച​ന യോ​ഗം ചേ​ർ​ന്നു. മ​ട്ട​ന്നൂ​ർ കോ​ൺ​ഗ്ര​സ് ഭ​വ​നി​ൽ ന​ട​ന്ന അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് മാ​വി​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​എം​പി മ​ട്ട​ന്നൂ​ർ ഏ​രി​യ ക​മ്മി​റ്റി യോ​ഗം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. കെ.​വി. കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​സി. സു​മോ​ദ്, എം.​കെ. കു​ഞ്ഞി​ക്ക​ണ്ണ​ൻ, കെ. ​ഉ​ഷ, കെ. ​ഭാ​സ്ക്ക​ര​ൻ, കെ. ​ഗോ​വി​ന്ദ​ൻ, എ. ​സു​ധാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​രി​ട്ടി​യെ സ്നേ​ഹി​ച്ച പു​തു​പ്പ​ള്ളി​ക്കാ​ര​ൻ

ഇ​രി​ട്ടി: മ​ല​യോ​ര ഗ്രാ​മ​മാ​യ ഇ​രി​ട്ടി​യെ ഏ​റെ സ്നേ​ഹി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു പു​തു​പ്പ​ള്ളി​ക്കാ​ര​നാ​യ ഉ​മ്മ​ൻ​ചാ​ണ്ടി. ഇ​രി​ട്ടി എ​ന്ന കു​ടി​യേ​റ്റ ഗ്രാ​മ​ത്തെ വി​ക​സ​ന​ത്തി​ന്‍റേ വ​ഴി​യി​ലേ​ക്ക് അ​ദ്ദേ​ഹം കൈ​പി​ടി​ച്ചുയ​ർ​ത്തി. ഇ​രി​ട്ടി കേ​ന്ദ്ര​മാ​യി താ​ലൂ​ക്ക് എ​ന്ന ജ​ന​ങ്ങ​ളു​ടെ നീ​ണ്ട കാ​ത്തി​രി​പ്പ് യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളു​ടെ മു​ഖഛാ​യ മാ​റ്റി​യ ത​ല​ശേ​രി - വ​ള​വു​പാ​റ റോ​ഡി​നു പി​ന്നി​ലെ ശി​ല്പി ഉ​മ്മ​ൻ​ചാണ്ടി​യാ​യി​രു​ന്നു.

ബാ​രാ പോ​ൾ ചെ​റു​കി​ട ജ​ല വൈ​ദ്യു​ത നി​ല​യം യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ നേ​താ​വ്. തൊ​ഴി​ൽ മ​ന്ത്രി ആ​യി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ ആ​റ​ളം ഫാ​മി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ മാ​ഗ്നാ​കാ​ർ​ട്ട എ​ന്ന് വി​ശേ​ഷി​പ്പി​ക്കാവു​ന്ന 240 തൊ​ഴി​ൽ ദി​നം പൂ​ർ​ത്തി​യാ​ക്കി​യ 1250 തൊ​ഴി​ലാ​ളി​ക​ളെ സ്ഥി​ര​പ്പെ​ടു​ത്തി​യ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട തൊ​ഴി​ൽ മ​ന്ത്രി.

2012 ലെ ​ഉ​രു​ൾ​പൊ​ട്ട​ലി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ഇ​രി​ട്ടി പ​ട്ട​ണ​വും പ്ര​ദേ​ശ​വും വെ​ള്ള​ത്തി​ൽ മു​ങ്ങി കോ​ടി​ക​ളു​ടെ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഉ​മ്മ​ൻ​ചാ​ണ്ടി ഇ​രി​ട്ടി​യി​ൽ നേ​രി​ട്ട് എ​ത്തി പ്ര​ഖ്യാ​പി​ച്ച പ്ര​ത്യേ​ക പാ​ക്കേ​ജി​ലൂ​ടെ ആ​റ് കോ​ടി രൂ​പ​യു​ടെ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യ മു​ഖ്യ​മ​ന്ത്രി.

പ​യ്യ​ന്നൂ​രി​ന് മ​റ​ക്കാ​നാ​കാ​ത്ത ഒസി

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​രി​ന്‍റെ ച​രി​ത്ര ഏ​ടു​ക​ളി​ല്‍ മ​റ​ക്കാ​നാ​കാ​ത്ത സ്ഥാ​ന​മു​ണ്ട് ഒ​സി​യെ​ന്ന​റി​യ​പ്പെ​ടു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​ക്ക്. ജ​ന​ങ്ങ​ളു​ടെ ചി​ര​കാ​ല സ്വ​പ്‌​ന​മാ​യി​രു​ന്ന പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ലൂ​ടെ​യാ​ണ് ക​ക്ഷി രാ​ഷ്ട്രീ​യ​ത്തി​ന് അ​തീ​ത​മാ​യി ഉ​മ്മ​ൻ ചാ​ണ്ടി​യെ പ​യ്യ​ന്നൂ​ർ​കാ​ർ ഓ​ർ​ക്കു​ന്ന​ത്. 2013 ജൂ​ണ്‍ ഒ​ന്നി​ന് ന​ട​ന്ന ഈ ​ച​ട​ങ്ങി​ല്‍ രാ​ഷ്ട്രീ​യ ക​ക്ഷി​ഭേ​ദ​മി​ല്ലാ​തെ പ​തി​നാ​യി​ര​ങ്ങ​ള്‍ ഒ​ഴു​കി​യെ​ത്തി​യ​പ്പോ​ള്‍ എ​ല്ലാ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളും മ​റ​ന്നാ​ണ് അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി ഉ​ദ്ഘാ​ട​ക​നാ​യ​ത്.

15 കോ​ടി​യി​ലേ​റെ ചെ​ല​വി​ല്‍ മൂ​ന്നു​ഭാ​ഗ​ങ്ങ​ളി​ലാ​യി 732 മീ​റ്റ​ര്‍ നീ​ള​മു​ള്ള പാ​ല​ത്തി​ന്‍റെ കേ​ളോ​ത്ത് ഭാ​ഗ​ത്താ​ണ് ഉ​ദ്ഘാ​ട​ക​നാ​യ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി വാ​ഹ​ന​ത്തി​ല്‍ വ​ന്നി​റ​ങ്ങി​യ​ത്. തി​ങ്ങി​നി​റ​ഞ്ഞ ജ​ന​ക്കൂ​ട്ട​ത്തി​ലേ​ക്ക് പോ​കു​മ്പോ​ള്‍ സു​ര​ക്ഷാ​ഭ​ട​ന്മാ​ര്‍ വി​ല​ക്കി​യെ​ങ്കി​ലും അ​തൊ​ന്നും വ​ക​വയ്ക്കാ​തെ അ​ദ്ദേ​ഹ​വും ആ​ൾ​ക്കൂ​ട്ട​ത്തി​ലൊ​രാ​ളാ​യി. പ്ര​വേ​ശ​ന ഭാ​ഗ​ത്ത് നാ​ട​മു​റി​ച്ച് ഉ​മ്മ​ന്‍​ചാ​ണ്ടി ന​ട​ന്ന് മ​റു​വ​ശ​ത്തെ​ത്തി​യി​ട്ടും പാ​ല​ത്തി​ലൂ​ടെ അ​ദ്ദേ​ഹ​ത്തെ പി​ൻ​തു​ട​ർ​ന്ന​വ​രു​ടെ ഒ​ഴു​ക്ക് അ​വ​സാ​നി​ച്ചി​രു​ന്നി​ല്ല.

സ​ർ​വ​ക​ക്ഷി അ​നു​ശോ​ച​ന​യോ​ഗം 

​ക​ണ്ണൂ​ർ: ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച് നാളെ വൈ​കു​ന്നേ​രം നാ​ലി​ന് ക​ണ്ണൂ​രി​ൽ സ​ർ​വ​ക​ക്ഷി മൗ​ന​ജാ​ഥ​യും അ​നു​ശോ​ച​ന യോ​ഗ​വും ന​ട​ക്കും. വൈ​കു​ന്നേ​രം 4.40ന് ​കാ​ൽ​ടെ​ക്സ് പ​രി​സ​ര​ത്ത് നി​ന്നും ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന മൗ​ന​ജാ​ഥ സ്റ്റേ​ഡി​യം കോ​ർ​ണ​റി​ലെ നെ​ഹ്റു പ്ര​തി​മ​യ​ക്ക് സ​മീ​പം സ​മാ​പി​ക്കും. തു​ട​ർ​ന്ന് സ​ർ​വ​ക​ക്ഷി അ​നു​ശോ​ച​ന യോ​ഗം ചേ​രു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് അ​റി​യി​ച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha