വന്ദേ ഭാരതിന് ശേഷം വരുന്നു ‘വന്ദേ സാധാരണ്‍’; റൂട്ടുകളില്‍ എറണാകുളവും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoവന്ദേഭാരത്‌ എസി ട്രെയിനുകള്‍ക്കു പിന്നാലെ നിരക്കു കുറവുള്ള വന്ദേ സാധാരണ്‍ ട്രെയിനുകളോടിക്കാന്‍ റെയില്‍വേ. ഏറ്റവും തിരക്കേറിയ സെക്ടറുകളിലാണ് നോണ്‍ എസി വന്ദേ സാധാരണ്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുക. ഇതിനായി തിരഞ്ഞെടുത്ത 9 റൂട്ടുകളില്‍ എറണാകുളം–ഗുവാഹത്തിയും ഇടംപിടിച്ചിട്ടുണ്ട്.

വന്ദേഭാരതിന് മുന്തിയ പരിഗണന നല്‍കുന്നതിനാല്‍ സാധാരണക്കാരായ യാത്രക്കാരെ റെയില്‍വേ കൈവിട്ടെന്ന പരാതി ഉയര്‍ന്നിരുന്നു. ദീര്‍ഘദൂര ട്രെയിനുകളില്‍ ജനറല്‍ കോച്ചുകളുടെ എണ്ണം കുറച്ചതോടെ സെക്കന്‍ഡ് ക്ലാസ് യാത്രക്കാര്‍ അനധികൃതമായി എസി കോച്ചുകളില്‍ പ്രവേശിക്കുന്നെന്ന പരാതിയും വ്യാപകമായിരുന്നു. ഇത്തരം ആക്ഷേപങ്ങള്‍ കൂടി കണക്കിലെടുത്താണ് റെയില്‍വേ സാധാരണക്കാര്‍ക്കായി പ്രത്യേക ട്രെയിന്‍ പുറത്തിറക്കുന്നത്.

ഏതാനും കോച്ചുകളില്‍ റിസര്‍വേഷന്‍ ഉണ്ടായിരിക്കും. വന്ദേ ഭാരതിന്റെ വേഗമുണ്ടായിരിക്കുമെങ്കിലും ട്രെയിന്‍ എസിയായിരിക്കില്ല. 24 കോച്ചുകളുള്ള വന്ദേ സാധാരണ്‍ ട്രെയിന്‍ കൂടുതല്‍ വേഗം കൈവരിക്കാനായി പുഷ് പുള്‍ രീതിയില്‍ മുന്നിലും പിന്നിലും എന്‍ജിന്‍ ഘടിപ്പിച്ചാകും സര്‍വീസ് നടത്തുക. സിസിടിവി ക്യാമറ, ബയോ വാക്വം ശുചിമുറികള്‍ എന്നിവയുണ്ടാകും. ഓട്ടമാറ്റിക് വാതിലുകളുള്ള ആദ്യ നോണ്‍ എസി ട്രെയിനാകും വന്ദേ സാധാരണ്‍. തിരക്കു കൂടിയ റൂട്ടുകളില്‍ അതിഥിത്തൊഴിലാളികളായ യാത്രക്കാര്‍ വാതില്‍പടിയില്‍നിന്നു വീണു മരിക്കുന്ന സംഭവങ്ങള്‍ ഇതുവഴി ഒഴിവാകും.

65 കോടി രൂപയാണു വന്ദേ സാധാരണ്‍ ട്രെയിനിന്റെ നിര്‍മാണച്ചെലവ്. ഒക്ടോബറില്‍ ആദ്യ റേക്ക് പുറത്തിറങ്ങുമെന്നാണു പ്രതീക്ഷിക്കുന്നത്. തുടക്കത്തില്‍ ആഴ്ചയില്‍ ഒന്നു വീതമുള്ള സര്‍വീസായിട്ടാകും എറണാകുളം–ഗുവാഹത്തി ആരംഭിക്കുക. പുതിയ കോച്ചുകള്‍ ലഭിക്കുന്നതു വരെ സാധാരണ കോച്ചുകളുമായി സര്‍വീസ് നേരത്തെ തുടങ്ങാനും സാധ്യതയുണ്ട്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha