മുളപ്രയിൽ തിരുമേനിത്തോടിന് പുതിയ പാലം വരുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ചെ​റു​പു​ഴ: മു​ള​പ്ര​യി​ൽ തി​രു​മേ​നി തോ​ടി​ന് പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന് പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. പാ​ല​ത്തി​ന്‍റെ നീ​ള​വും വീ​തി​യും ക​ണ​ക്കാ​ക്കി ഫൗ​ണ്ടേ​ഷ​ൻ പ്ര​വൃ​ത്തി ന​ട​ത്താ​നു​ള്ള പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യാ​ണ് ന​ട​ന്ന​ത്.

ക​ണ്ണൂ​ർ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ ടെ​ക്നി​ക്ക​ൽ എ​ൻ​ജി​നീ​യ​ർ ശ്രീ​ഷ് അ​ജ​യ​കു​മാ​ർ, ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് ഓ​വ​ർ​സീ​യ​ർ സാ​ന്‍റോ ജോ​ർ​ജ്, കെ. ​ബി​ജു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​ഞ്ചാ​യ​ത്തം​ഗം സ​ന്തോ​ഷ് ഇ​ള​യി​ട​ത്ത്, ആ​ർ.​കെ. പ​ദ്മ​നാ​ഭ​ൻ, എം.​ആ​ർ. ര​തീ​ഷ്, എ​ന്നി​വ​രും,പ്ര​ദേ​ശ​വാ​സി​ക​ളും സം​ഘ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

പു​തി​യ പാ​ല​ത്തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

നി​ല​വി​ൽ മ​ഴ​ക്കാ​ല​ത്ത് തോ​ട് നി​റ​ഞ്ഞ് പാ​ലം ക​വി​ഞ്ഞാ​ണ് വെ​ള്ളം ഒ​ഴു​കു​ന്ന​ത്. ഇ​ത് ഗ​താ​ഗ​ത ത​ട​സ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്. നി​ല​വി​ൽ 20 മീ​റ്റ​ർ നീ​ള​ത്തി​ലും 5.2 മീ​റ്റ​ർ വീ​തി​യി​ലു​മു​ള്ള പാ​ല​ത്തി​ന് സ​മാ​ന​മാ​യി മൂ​ന്നു മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ൽ പാ​ലം നി​ർ​മി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

പ്ര​വൃ​ത്തി എ​ത്ര​യും പെ​ട്ടെ​ന്ന് ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് എ​ൻ​ജി​നി​യ​ർ ശ്രീ​ഷ് അ​ജ​യ​കു​മാ​ർ പ​റ​ഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha