അഞ്ചരക്കണ്ടി : ജില്ലാ മാലിന്യ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ പിടിച്ചു. മൈലുള്ളിമെട്ടയിലെ ടി.പി.എം. സ്റ്റോഴ്‌സിൽനിന്ന് 35 കിലോ പ്ളാസ്റ്റിക് ക്യാരിബാഗും ആറ് കിലോ പേപ്പർകപ്പും ഒന്നരകിലോ ഗാർബേജ് ബാഗുമാണ് പിടിച്ചത്.
അഞ്ചരക്കണ്ടി ടൗണിലെ അറഫാ ഹോട്ടലിൽനിന്ന് പാഴ്സൽ നൽകുന്നതിനായി പലയിടങ്ങളിലായി സൂക്ഷിച്ചുവെച്ച നാലുകിലോ പ്ളാസ്റ്റിക് ക്യാരിബാഗുകൾ പിടിച്ചു.
രണ്ട് സ്ഥാപനങ്ങൾക്കും 10,000 രൂപ വീതം പിഴ ചുമത്തി നടപടികൾ സ്വീകരിക്കാൻ വേങ്ങാട് പഞ്ചായത്തിന് നിർദേശംനൽകി.
തരംതിരിക്കാതെ ജൈവ, അജൈവ മാലിന്യം അലക്ഷ്യമായി സൂക്ഷിച്ചതിന് മൈലുള്ളിമെട്ടയിലെ ഷോപ്പ് ആൻഡ് സേവ് സൂപ്പർ മാർക്കറ്റിന് 2000 രൂപ പിഴചുമത്തി.
പരിശോധനയ്ക്ക് ടീം ലീഡർ പ്രകാശൻ പെരുമ്പുനത്തിൽ, എൻഫോഴ്സ്‌മെൻറ് ഓഫീസർ കെ.ആർ. അജയകുമാർ, ഷെറികുൾ അൻസാർ, ഹെൽത്ത് ഇൻസ്പെക്ടർ ജറിൻ ജോൺ എന്നിവർ നേതൃത്യം നൽകി.
Advertisement
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു