ഏഴു വയസ്സുകാരന്‍ മകനെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ വീട്ടിനുള്ളില്‍ ജീവനൊടുക്കി. ദമ്പതികളെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലും മകന്റെ മൃതദേഹം കിടപ്പു മുറിയില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലുമാണ് കണ്ടെത്തിയത്.
തക്കലയ്ക്ക് സമീപം കരകണ്ഠര്‍ കോണത്തില്‍ മുരളീധരന്‍ (40), ഭാര്യ ഷൈലജ (35), മകന്‍ ജീവ എന്നിവരാണ് മരിച്ചത്. 2010ലാണ് മുരളീധരനും ഷൈലജയും വിവാഹിതരായത്. ആറു വര്‍ഷത്തിന് ശേഷമാണ് ഇരുവര്‍ക്കും മകന്‍ ജനിച്ചത്.
എന്നാല്‍ മകന് ഓട്ടിസം സ്ഥിരീകരിച്ചതോടെ ഇരുവരും മനോവിഷമത്തിലായിരുന്നു. മകന്റെ അസുഖത്തെ തുടര്‍ന്നുണ്ടായ മനോവിഷമമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് വീട്ടില്‍ നിന്നും ലഭിച്ച കുറിപ്പില്‍ പറയുന്നതായി പൊലീസ് അറിയിച്ചു.
ബെംഗളൂരുവില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ മുരളീധരന്‍ വീട്ടിലിരുന്നാണ് ജോലി ചെയ്തിരുന്നത്. ഇന്നലെ രാവിലെ മുതല്‍ വീടിന്റെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു