കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ സംഘർഷം. സെൻട്രൽ ജയിലിലെ പത്താം ബ്ലോക്കിൽ നടന്ന സംഘർഷത്തിൽ കാപ്പ പ്രതിയായ പാവങ്ങാട് സ്വദേശി രതീഷി(30)നാണ് പരിക്കേറ്റത്. മൂക്കിന് സാരമായി പരിക്കേറ്റ രതീഷിനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മരത്തിന്റെ കട്ട ഉപയോഗിച്ചാണ് അക്രമിച്ചത്. പന്തീരകാവ് സ്വദേശിയും കാപ്പ തടവുകാരനുമായ രാജേഷിൻ്റെ നേതൃത്വത്തിലാണ് അക്രമം നടന്നത്. ടി.വി.യുടെ റിമോട്ട് നൽകാത്തതിനെ തുടർന്നുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു