സംസ്ഥാനത്ത് എലിപ്പനി കേസുകൾ ഉയരുന്നു, ജാഗ്രത പാലിക്കാൻ നിർദ്ദേശം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


സംസ്ഥാനത്ത് പകർച്ചവ്യാധികൾ അതിവേഗം ഉയരുന്നതായി റിപ്പോർട്ട്. ജൂൺ ഒന്ന് മുതൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം, 3,80,186 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. സാധാരണ പകർച്ചപ്പനിക്ക് പനിക്ക് പുറമേ, ഡെങ്കിപ്പനി, എലിപ്പനി, എച്ച്1എൻ1 എന്നീ പനികളും ഉയർന്നിട്ടുണ്ട്. പകർച്ചവ്യാധികൾ മൂലം 113 പേർക്ക് ഇതിനോടകം ജീവൻ നഷ്ടമായിട്ടുണ്ട്. ഇതിൽ എലിപ്പനി കാരണമാണ് കൂടുതൽ മരണങ്ങളും സംഭവിച്ചിരിക്കുന്നത്

മലിനമായ വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും എലിപ്പനി വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അതേസമയം, 37 ദിവസത്തിനിടെ 54 പേരാണ് ഡെങ്കിപ്പനി മൂലം മരിച്ചത്. ഈ വർഷം ഇതുവരെ 65 ഡെങ്കിപ്പനി മരണങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതിൽ ഭൂരിഭാഗം മരണവും ഒരു മാസത്തിനുള്ളിൽ നടന്നതിനാൽ ആരോഗ്യപ്രവർത്തകരെ ആശങ്കപ്പെടുത്തിയിട്ടുണ്ട്

കൊതുക് നിർമാർജ്ജനത്തിലെ പാളിച്ചയും, മഴക്കാലപൂർവ്വ ശുചീകരണവും, ഡ്രൈ ഡേയും കാര്യക്ഷമമാകാത്തതാണ് ഡെങ്കി ശക്തി പ്രാപിക്കാനുള്ള പ്രധാന കാരണം. പകർച്ചപ്പനികളെ തുടർന്ന് ആശങ്കകൾ വേണ്ടെന്നും, രോഗത്തിന്റെ മരണനിരക്ക് 100 ശതമാനത്തിനടുത്താണെന്നിരിക്കെ ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha