ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ അധ്യാപകന്റെ ക്രൂരമർദ്ദനം, പ്രതിഷേധാർഹമെന്ന് കണ്ണൂർ ജില്ലാ ശിശുക്ഷേമ സമിതി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പെരുമ്പടവ് ഓക്സ്ഫോർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിയെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചു. മർദ്ദനമേറ്റ കുട്ടിയെ തളിപ്പറമ്പ് സഹകരണ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. കുട്ടികൾക്ക് നേരെയുള്ള ഇത്തരം അതിക്രമങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാൻ സാധിക്കുന്നതല്ല.

പ്രത്യേകിച്ച് അധ്യാപകരുടെ ഭാഗത്ത് നിന്നും ഇത്തരമൊരു പ്രവണത ഉണ്ടാവാൻ പാടില്ലാത്തതാണ്.

സംഭവത്തിൽ കർശനമായ നിയമ നടപടി സ്വീകരിക്കുന്നതിന് ആവിശ്യമായ കാര്യങ്ങൾ ചെയ്യുമെന്ന് കുട്ടിയെ ആശുപത്രിയിൽ എത്തി സന്ദർശിച്ച ശിശുക്ഷേമസമിതി ജില്ലാ സെക്രട്ടറി കെ എം രസിൽ രാജ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അശോക് കുമാർ, പ്രവീൺ,  രുഖ്മ  എന്നിവർ അറിയിച്ചു.


Advertisements

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha