കണ്ണാടിപ്പറമ്പ് കനത്ത മഴയിൽ വീടിന്റെ സംരക്ഷണ ഭിത്തി തകർന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


 കണ്ണാടിപ്പറമ്പ് : രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ കണ്ണാടിപ്പറമ്പ് പതിനാലാം വാർഡിലെ കോട്ടാഞ്ചേരി കാവിനു സമീപത്തെ എം. വി സുഖീഷിന്റെ വീടിന് സമീപത്തെ സംരക്ഷണ ഭിത്തി തകർന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംരക്ഷണഭിത്തി തകർന്നത്. ഏപ്രിലിൽ നടന്ന ഗൃഹപ്രവേശന സമയത്താണ് സംരക്ഷണ ഭിത്തി നിർമ്മിച്ചത്. സംരക്ഷണഭിത്തി തകർന്നു സമീപത്തെ വീടിന്റെ കിണറിന്റെ ആൾമറയും തകർന്നു. സംഭവസ്ഥലം നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമേശൻ,പഞ്ചായത്ത് മെമ്പർ മുസ്തഫ,പഞ്ചായത്ത് സെക്രട്ടറി രാഹുൽ എന്നിവർ സന്ദർശിച്ചു. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha