ചൊവ്വാഴ്ച ഹൃദയാഘാതം മൂലം സൗദിയിൽ മരിച്ച തലശ്ശേരി മാറപ്പീടിക മറിയാസ് ഹൗസിൽ പരേതനായ പാറാൽ അബ്ദുൽ കാദറിെൻറ മകൻ നൗഷാദിന്റെ മൃതദേഹം ഖബറടക്കി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


റിയാദ്: തെക്കൻ സൗദിയിലെ നജ്റാനിൽ കഴിഞ്ഞ ചൊവ്വാഴ്ച ഹൃദയാഘാതം മൂലം മരിച്ച തലശ്ശേരി മാറപ്പീടിക മറിയാസ് ഹൗസിൽ പരേതനായ പാറാൽ അബ്ദുൽ കാദറിെൻറ മകൻ നൗഷാദിെൻറ (52) മൃതദേഹം ഖബറടക്കി. നജ്റാനിലെ അൽ ഫൈസലിയ മഖ്ബറയിലാണ് ഖബറടക്കിയത്.  ഖമീസ് മുശൈത്തിൽ ആർ.സി കോള കമ്പനിയിൽ അഞ്ചുവർഷമായി സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു. ചൊവ്വാഴ്ച രാവിലെ 10 ന് ശരീര വേദനയെ തുടർന്ന്  നജ്റാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ വെച്ചുണ്ടായ ഹൃദയസ്തംഭനം മരണകാരണമാകുകയായിരുന്നു. നജ്റാൻ പ്രതിഭ റിലീഫ് കൺവീനറും സി.സി ഡബ്ല്യു മെമ്പറുമായ അനിൽ രാമചന്ദ്രൻ, അബ്ദുൽ സലീം ഉപ്പള (കെ.എം.സി.സി) എന്നിവർ രേഖകൾ ശരിയാക്കാൻ രംഗത്തുണ്ടായിരുന്നു. മൻശാദ് ലത്തീഫി (ഐ.സി.എഫ്), മുഹമ്മദ് അലി ചെന്ത്രാപ്പിന്നി (തനിമ), ഖത്തറിൽ നിന്നെത്തിയ ബന്ധുക്കളായ ആസിഫ്, അൻസീർ, ഷൈനി, ആർ.സി കോള കമ്പനിയിലെ സഹപ്രവർത്തകർ എന്നിവർ സംസ്കാര ചടങ്ങിൽ സംബന്ധിച്ചു. ഭാര്യ: സബീന നൗഷാദ്, മക്കൾ: ഹന നൗഷാദ് (24), മുഹമ്മദ് അസീം ഷാൻ (22), ഹാദിയ ഫാത്തിമ (12). 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha