പാറക്കടവ് താനക്കോട്ടൂർ യു പി സ്കൂളിലെ വിദ്യാർത്ഥികളുടെ അച്ചാർ ഹിറ്റ്; അഭിനന്ദനമറിയിച്ച്  വിദ്യാഭ്യാസ മന്ത്രി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കൊതിയൂറും അച്ചാർ രുചിച്ച് വിദ്യാഭ്യാസ മന്ത്രി അഭിനന്ദനമറിയച്ചതിന്റെ സന്തോഷത്തിലാണ് പാറക്കടവ് താനക്കോട്ടൂർ യു പി സ്കൂളിലെ വിദ്യാർഥികൾ. സ്കൂളിലെ വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമിച്ചു കൊടുത്തത്.

അച്ചാർ രുചിച്ചു നോക്കുന്നതിന്റെ ഫോട്ടോ സഹിതമാണ് വിദ്യലയത്തിലെ കുട്ടികൾക്ക് സ്നേഹാശംസ എന്ന് പറഞ്ഞ് മന്ത്രി ഫേസ്ബുക്കിൽ കുറിപ്പിട്ടത്. കുറിപ്പ് മിനിറ്റുകൾക്കകം സമൂഹമാധ്യമത്തിൽ വൈറലായി. വേലയിൽ വിളയുന്ന വിദ്യാഭ്യാസം എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ പഠനത്തോടൊപ്പം തൊഴിൽ നൈപുണ്യവും നേടുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. സ്കൂളിലെ അധ്യാപകറുടെ മേൽനോട്ടത്തിൽ 40 വിദ്യാർഥികളാണ് വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിലെ അംഗങ്ങൾ. അച്ചാറിനു പുറമെ പെനോയിൽ, സോപ്പ് ചന്ദനത്തിരി എന്നിവയും നിർമ്മികുന്നുണ്ട്. വിദ്യാർഥികൾ തന്നെയാണ് ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നത്. ലാഭവിഹിതം വിദ്യാർഥികൾക്ക് തന്നെയാണ് നൽകുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾ പഠനോപകരണം വാങ്ങാനും തുക ഉപയോഗിക്കുന്നുണ്ട്.

Advertisement

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha