കൊച്ചി : അങ്കമാലി മൂക്കന്നൂർ എം.എ.ജി.ജെ ആശുപത്രിയിൽ അമ്മയ്‌ക്ക് കൂട്ടിരുന്ന യുവതിയെ യുവാവ് കുത്തിക്കൊന്നു. അങ്കമാലി തുറവൂർ അമ്പാട് വീട്ടിൽ ലിജിയാണ് (40) മുൻ സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചത്. പ്രതി ആലുവ സ്വദേശി മഹേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനി പകൽ രണ്ടിന് ശേഷമായിരുന്നു കൊലപാതകം.
ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിയായ അമ്മ അല്ലിയ്‌ക്ക് കൂട്ടിരിപ്പിനുണ്ടായിരുന്നത് ലിജിയായിരുന്നു. മഹേഷ് ലിജിയെ കാണാനായാണ് ആശുപത്രിയിലെത്തിയത്. മുകൾ നിലയിലാണ് അമ്മ ചികിത്സയിൽ കഴിഞ്ഞിരുന്നത്. മഹേഷിനെ കാണാൻ ലിജി താഴേയ്‌ക്ക് ഇറങ്ങി ചെന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റവും വഴക്കുമുണ്ടായി. പിന്നാലെ കത്തിയെടുത്ത മഹേഷ്, ലിജിയെ നിരവധിത്തവണ കുത്തുകയായരിന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ലിജിയെ പ്രതി പിന്തുടർന്ന് കുത്തിവീഴ്ത്തുകയായിരുന്നു.
ലിജിയുടെ നിലവിളി കേട്ടാണ് ആശുപത്രിയിലുണ്ടായിരുന്നവർ വിവരമറിഞ്ഞത്. ഓടിയെത്തിയ ജീവനക്കാർ തടയാൻ ശ്രമിച്ചെങ്കിലും അവർക്ക് നേരെയും പ്രതി കത്തിവീശി. സെക്യൂരിറ്റിയുടെയും ആശുപത്രിയിലുണ്ടായിരുന്ന മറ്റ് ആളുകളുടേയും സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ലിജിയുടെ ഭർത്താവ് രാജേഷ് വിദേശത്താണ്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു