കണ്ണൂരിനെ കലാപഭൂമിയാക്കാനുള്ള സംഘപരിവാർ ശ്രമം, ജനാധിപത്യ സമൂഹം ജാഗ്രത പുലർത്തുക : എസ്ഡിപിഐ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

 നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന്റെ പ്രസംഗവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് നേരെ പ്രകോപനപരമായ രീതിയിൽ പ്രസംഗിക്കുകയും വധഭീഷണി മുഴക്കുകയും വംശീയ അധിക്ഷേപം നടത്തുകയും ചെയ്യുന്നത് ജില്ലയിൽ നിലനിൽക്കുന്ന സമാധാന അന്തരീക്ഷം തകർക്കാനുള്ള സംഘ പരിവാരത്തിന്റെ ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമാണെന്നും ഇതിനെതിരെ ജനാധിപത്യ സമൂഹം ജാഗ്രത പാലിക്കണമെന്നും എസ്ഡിപിഐ കണ്ണൂർ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീൻ പ്രസ്താവിച്ചു.

 ചരിത്ര രേഖകളിലെ കാവി വൽക്കരണത്തെ സൂചിപ്പിച്ച് നിയമസഭാ സ്പീക്കർ നടത്തിയ പ്രസംഗമാണ് സംഘപരിവാരത്തെ പ്രകോപിപ്പിച്ചത്. എഴുത്തും പ്രസംഗവും തുടങ്ങിയ മുഴുവൻ സത്യപ്രചരണങ്ങളെയും സംഘപരിവാറിന് ഭയമാണ്, നട്ടാൽ മുളക്കാതെയുള്ള നുണകൾ പ്രചരിപ്പിക്കുമ്പോൾ അതിനെ പ്രതിരോധിക്കുന്നവരെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് സംഘപരിവാറിന്റെ സ്ഥിരം ശൈലിയാണ്, സ്പീക്കർ ഷംസീറിനെതിരെ ഭീഷണി മുഴക്കിയവർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യാൻ ഭരണകൂടം തയ്യാറാകണം. നാടിന്റെ സമാധാന അന്തരീക്ഷം തകർക്കുന്ന രീതിയിലുള്ള വിദ്വേഷ പ്രചാരണവുമായി RSS മുന്നോട്ട് പോവുമ്പോൾ അതിശക്തമായ നടപടികൾ സ്വീകരിക്കാൻ പിണറായി സർക്കാറിന് കഴിയാത്തത് RSS നു ബലമേകുകയാണ്,ശക്തമായ നടപടികൾ സ്വീകരിക്കാൻ പോലീസ് തയാറാവണം.നാടിന്റെ സൗഹൃദ അന്തരീക്ഷം കാത്തുസൂക്ഷിക്കണമെന്നും സംഘപരിവാർ ഉയർത്തുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെ പൊതു സമൂഹം തിരിച്ചറിയണമെന്നും എസി ജലാലുദ്ദീൻ പത്ര കുറിപ്പിൽ ആവശ്യപ്പെട്ടു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha