മാടായി ഐ ടി ഐയില്‍ വിവിധ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മാടായി ഐ ടി ഐയില്‍ എന്‍ സി വി ടി അംഗീകാരമുള്ള പ്ലംബര്‍, പെയിന്റര്‍ എന്നീ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.scdditiadmission.gov.in വഴിയും ഐ ടി ഐയില്‍ തയ്യാറാക്കിയിട്ടുള്ള ഹെല്‍പ്പ്‌ഡെസ്‌ക് വഴിയും സമര്‍പ്പിക്കാം. പ്രവേശനം ലഭിക്കുന്ന എല്ലാ ട്രെയിനികള്‍ക്കും യൂണിഫേം അലവന്‍സ്, സ്റ്റഡി ടൂര്‍ അലവന്‍സ് കൂടാതെ പട്ടികജാതി/ വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രതിമാസ സ്റ്റൈപ്പന്റ്, ലപ്‌സം ഗ്രാന്റ്, ടൂള്‍ കിറ്റ് എന്നിവയും ലഭിക്കും. 80 ശതമാനം സീറ്റുകള്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും 10 ശതമാനം സീറ്റുകള്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും സംവരണം ചെയ്തിരിക്കുന്നു.

ഫോണ്‍: 0497 2877300.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha