മലയാളം ഓൺലൈൻ നിഘണ്ടു: കേരളപ്പിറവി ദിനത്തിൽ പൂർണസജ്ജമാകും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തിരുവനന്തപുരം : ഭാഷാ ഇൻസ്‌‌റ്റിറ്റ്യൂട്ട്‌ പുറത്തിറക്കിയ മലയാളം ഓൺലൈൻ നിഘണ്ടു കേരളപ്പിറവി ദിനത്തിൽ പൂർണ സജ്ജമാകും. ഒന്നര ലക്ഷത്തോളം വാക്കുകളുള്ള നിഘണ്ടുവിൽ ഒരു ലക്ഷത്തോളം വാക്കുകൾകൂടി ഉൾപ്പെടുത്തും. നിലവിൽ സ്വരാക്ഷരങ്ങളിലും ‘ക’ മുതൽ ‘ത’ വരെയുള്ള വ്യഞ്ജനാക്ഷരങ്ങളിലും ആരംഭിക്കുന്ന വാക്കുകകളാണുള്ളത്‌. ‘ഥ' മുതൽ ‘റ' വരെയുള്ള വ്യഞ്ജനങ്ങളിൽ തുടങ്ങുന്ന വാക്കുകളും മലയാളത്തിലെ ഭാഷാഭേദപദങ്ങളും തുടർന്ന്‌ ഉൾപ്പെടുത്തും.

ശബ്‌ദതാരാവലി, മലയാള മഹാനിഘണ്ടു, കേരള ഭാഷാ നിഘണ്ടു എന്നിവയെയാണ് നിഘണ്ടു നിർമാണത്തിന്‌ ആദ്യഘട്ടത്തിൽ ആശ്രയിച്ചത്. പൊതുജനങ്ങൾക്ക് വാക്കുകൾ സംഭാവന ചെയ്യാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനുമുള്ള സൗകര്യം http://malayalanighandu.kerala.gov.in/ എന്ന വെബ്‌സൈറ്റിൽ ഒരുക്കിയിട്ടുണ്ട്. മൊബൈൽ, വെബ് ആപ്ലിക്കേഷനുകളിലും നിഘണ്ടു ലഭ്യമാക്കും.

ചീഫ് സെക്രട്ടറി, ഔദ്യോഗിക ഭാഷാവകുപ്പ് സെക്രട്ടറി പദവികൾ വഹിച്ചിരുന്ന വി.പി. ജോയിയുടെ നേതൃത്വത്തിൽ ഭാഷാ മാർഗനിർദേശ സമിതിയാണ് നിഘണ്ടുവിനായി മുന്നിട്ടിറങ്ങിയത്. അദ്ദേഹത്തിന്റെയും പൊലീസ്‌ മേധാവിയായിരുന്ന അനിൽകാന്തിന്റെയും യാത്രയയപ്പ് ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ നിഘണ്ടു പ്രകാശനം ചെയ്‌തത്‌. മലയാള സർവകലാശാല, ഐസിഫോസ് എന്നിവയുടെ സഹായത്തോടെയാണ് നിഘണ്ടു തയ്യാറാക്കിയത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha