തളിപ്പറമ്പ്: കച്ചവടവുമായി ബന്ധപ്പെട്ട തർക്കത്തിനിടയിൽ അയൽവാസിയെ വധിക്കാൻ ശ്രമിച്ച കേസിൽ വിദേശത്തേക്ക് കടന്ന പ്രതിയെ അഞ്ചുവർഷത്തിനു ശേഷം പിടികൂടി. പരിയാരം കോരൻ പീടിക സ്വദേശി ബയാൻ ഹൗസിൽ റമീസിനെയാണ് പരിയാരം പൊലീസ് പിടികൂടിയത്. 2017ൽ പരിയാരം കോരൻ പീടികയിൽ കച്ചവടവുമായി ബന്ധപ്പെട്ട് ചേരിതിരിഞ്ഞ് നടന്ന ആക്രമണത്തിനിടയിൽ എതിർ സംഘത്തിലെ ഒരാളെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ റമീസ് വിദേശത്ത് ഒളിവിലായിരുന്നു.
തുടർന്ന് ഇയാൾക്കെതിരെ 2019ൽ പയ്യന്നൂർ കോടതി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ചൊവാഴ്ച രാത്രി റമീസ് കോഴിക്കോട് വിമാനത്താവളത്തിലേക്ക് വരുന്നതായി പരിയാരം പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എ.എസ്.ഐ കെ.വി. സതീശൻ, സി.പി.ഒ.മാരായ രതീഷ്, അഷ്റഫ് എന്നിവർ കരിപ്പൂരിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു