മാഹി : വളവിൽ ശ്രീ കുറുമ്പ ക്ഷേത്രത്തിൽ നാല് മാസത്തിലധികമായി നടന്നു വരുന്ന കൊമ്പും കുഴലും അഭ്യസിക്കുന്നവരുടെ അരങ്ങേറ്റം ജൂലൈ 9 ഞായറാഴ്ച്ച രാവിലെ പത്ത് മണിക്ക് ക്ഷേത്രാങ്കണത്തിൽ വെച്ച് നടക്കുമെന്ന് ക്ഷേത്ര പ്രസിഡണ്ട് പാറമ്മേൽ രഞ്ജിത്ത് അറിയിച്ചു.നാല്പതോളം പേരുടെ അരങ്ങേറ്റമാണ് ഞായറാഴ്ച നടക്കുക
മലബാറിലെ കൊമ്പ് വിദദ്ധൻ കാഞ്ഞിലശ്ശേരി ദാമോധരൻ ഗുരുക്കളുടെ ശിഷ്യന്മാരും വടകര ശ്രീ കുറുമ്പ ഭഗവതി ക്ഷേത്ര പരിപാലന സമാജം ഗുരുക്കന്മാരുമായ ശ്യാംജിത്ത് ജീൻസു ,കുറുംകുഴൽ വിദഗ്ദ്ധൻ പനമണ്ണ മനോഹരൻ ഗുരുക്കളുടെ ശിഷ്യന്മാർ
വിചിത്രൻ, അജേഷ് എന്നിവരാണ് വാദ്യ സംഘത്തെ അഭ്യസിപ്പിച്ച് അരങ്ങേറ്റത്തിന് സജ്ജമാക്കിയത്.
അരങ്ങേറ്റത്തിന് ശേഷം വാദ്യത്തോട് കൂടിയ ചെണ്ടമേളവും ക്ഷേത്രാങ്കണത്തിൽ വെച്ച് അരങ്ങേറുമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു