നിരോധിത പോൺ സൈറ്റിന്റെ സ്റ്റിക്കർ പതിപ്പിച്ച സ്വകാര്യ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂർ - കൊടുങ്ങല്ലൂർ - കുറ്റിപ്പുറം റൂട്ടിലോടുന്ന മായാവി എന്ന ബസ്സാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
പോൺ സൈറ്റ് സ്റ്റിക്കർ ഒട്ടിച്ചാണ് ബസ് ഓടുന്നത് എന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് ബസ് പിടികൂടിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ബസ് സ്റ്റേഷനിൽ എത്തിക്കാനും ബസ് ഉടമയോട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനും പൊലീസ് ആവശ്യപ്പെട്ടു. ബസ് ഹാജരാക്കുമ്പോൾ സ്റ്റിക്കർ നീക്കം ചെയ്യണമെന്ന് പ്രത്യേക നിർദേശവും നൽകിയിരുന്നു. തുടർന്ന് ജീവനക്കാർ തന്നെ സ്റ്റിക്കർ നീക്കം ചെയ്തു.
പോൺ സൈറ്റിന്റെ സ്റ്റിക്കർ ആണെന്ന് അറിയില്ലായിരുന്നുവെന്നാണ് ബസ് ജീവനക്കാർ പറയുന്നത്. കഴിഞ്ഞ ദിവസം ബസ് പണിക്കായി പെരുമ്പാവൂർ വർക്ക് ഷോപ്പിൽ കൊണ്ടുപോയിരുന്നുവെന്നും അവിടുത്തെ ജീവനക്കാരായിരിക്കാം ഇത്തരത്തിൽ പ്രവർത്തി ചെയ്തതെന്നും ബസ് ജീവനക്കാർ പൊലീസിന് മൊഴി നൽകി.
വർക്ക് ഷോപ്പിലെത്തി പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്. ബസിൽ നിരോധിത പോൺ സൈറ്റ് സ്റ്റിക്കറുകൾ പതിച്ചുവെന്നതിനാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. ഇതല്ലാതെ മറ്റേതെങ്കിലും തരത്തിലുള്ള വകുപ്പുകൾ ചുമത്തണോയെന്ന് പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു