ഉദയഗിരിയിൽ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു - കർഷകർ തോരാ കണ്ണീരിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ജ​യ​ഗി​രി, മ​ണ്ണാ​ത്തി​കു​ണ്ട് പ്ര​ദേ​ശ​ങ്ങ​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ കാ​ട്ടാ​നക്കൂട്ടം ഇ​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം കാ​ട്ടാ​ന​ക​ളും കുട്ടിയാനകളും ഉ​ൾ​പ്പെ​ടെ കൂ​ട്ട​മാ​യി ഇ​റ​ങ്ങി. ബി​നോ​യ് ക​രി​യി​ല​ക്കു​ളം, ബെ​ന്നി കാ​ഞ്ഞി​രം, ബെ​ന്നി ഏ​ഴു​പ​റ, ദേ​വ​സ്യ ഏ​ഴു​പ​റ, പ്ര​ജേ​ഷ് എ​ന്നി​വ​രു​ടെ വി​ള​വെ​ടു​പ്പി​നു പ്രാ​യ​മാ​യ നൂ​റു​ക​ണ​ക്കി​ന് വാ​ഴ​ക​ൾ, ക​മു​കും

തൈ​ക​ൾ , തെ​ങ്ങു​ക​ൾ, ജാ​തി തൈ​ക​ൾ തു​ട​ങ്ങി​യ കൃ​ഷി​ക​ൾ ആ​ണ് ആ​ന​ക​ൾ ന​ശി​പ്പി​ച്ച​ത്. ആ​ന​ക​ൾ ഇ​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി മാ​റി​യി​രി​ക്കു​കയാണ്. ഉ​ദ​യ​ഗി​രി, അ​ര​വി​ള​ഞ്ഞ പൊ​യി​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഒ​ട്ട​ന​വ​ധി ക​ർ​ഷ​ക​ർ​ക്ക് ഈ ​മേ​ഖ​ല​യി​ൽ കൃ​ഷി​ ഉ​ണ്ട്.

ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് കൃ​ഷി​യി​റ​ക്കി വി​ള​വ് കാ​ത്തി​രി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് കാ​ട്ടു​പ​ന്നി ഉ​ൾ​പ്പെ​ടെ മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണെ​ങ്കി​ലും കാ​ട്ടാ​ന കൂ​ട്ട​ത്തോ​ടെ പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്ന​ത് ഇ​വി​ട​ത്തെ ജ​ന​ങ്ങ​ളി​ൽ പ​രി​ഭ്രാ​ന്തി ഉ​ണ്ടാ​ക്കു​ന്നു.

രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഏ​റെ ഭ​യ​ത്തോ​ടെ​യാ​ണ് ക​ർ​ഷ​ക​ർ ഇ​വി​ടെ വീ​ടു​ക​ളി​ൽ കി​ട​ന്നു​റ​ങ്ങു​ന്ന​ത്. ആ​ന​ക​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്ന​ത് ത​ട​യാ​ൻ ആ​ന​മ​തി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്കാ​ത്ത​താ​ണ് ആ​ന​ക​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് ഇ​റ​ങ്ങാ​ൻ കാ​ര​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​രാ​തി പ​റ​യു​ന്നു.

അ​രി​വി​ള​ഞ്ഞ​പൊ​യി​ൽ: അ​രി​വി​ള​ഞ്ഞ​പൊ​യി​ൽ ഇ​ര​ണ​യ്ക്ക​മ​ല​യി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. പൊ​രി​മ​റ്റ​ത്തി​ൽ പാ​പ്പ​ച്ച​ൻ, പൂ​ത്താ​നി​ക്കു​ന്നേ​ൽ ചി​ന്ന​മ്മ എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തി​യ കാ​ട്ടാ​ന കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ച്ചു.

അ​രി​വി​ള​ഞ്ഞ​പൊ​യി​ൽ സെ​ന്‍റ് തോ​മ​സ് പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് മേ​ന​പ്പാ​ട്ടു​പ​ടി​ക്ക​ൽ കാ​ട്ടാ​ന ന​ശി​പ്പി​ച്ച കൃ​ഷി​യി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. വ​ന്യ​മൃ​ഗ​ങ്ങ​ളി​ൽ നി​ന്ന് ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha