തലശ്ശേരി ജനറൽ ആശുപത്രിക്ക് മുന്നിൽ ദേശീയ പാതയിലുള്ള അപകട ഡിവൈഡർ നഗരസഭ പൊളിച്ചു നീക്കി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തലശ്ശേരി : നഗരസഭാ ഓഫിസിൽ വ്യാഴാഴ്ച ചേർന്ന ദുരന്തനിവാരണ അവലോകന യോഗത്തിൻ്റെ തീരുമാനപ്രകാരമാണ് ഒട്ടേറെ അപകടങ്ങൾക്ക് ഇടയാക്കിയ ഡിവൈഡർ പോക്ലൈനെർ ഉപയോഗിച്ച് പൊളിച്ചു മാറ്റിയത്.

നഗരസഭാ ചെയർപേഴ്സൺ കെ.എം ജമുനാ റാണി, വൈസ് ചെയർമാൻ വാഴയിൽ ശശി, കൗൺസിലർ അജേഷ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ക്ലീൻ സിറ്റി മാനേജർ പ്രമോദ് കെ പ്രവർത്തികക്ക്‌ നേതൃത്വം നൽകി.

ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ അനിൽ കുമാർ, സജേഷ്, ദിനേശൻ, ഫയർ ഫോഴ്‌സ്, ട്രാഫിക് പോലീസ്, സിവിൽ ഡിഫെൻസ്, വ്യാപാരി വ്യവസായി സന്നദ്ധ സേന പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha