പേരാവൂർ: കേരളാ പത്മശാലിയാ സംഘം ഇരിട്ടി താലൂക്ക് സമ്മേളനം പേരാവൂരിൽ നടന്നു. സ്പീക്കർ എ.എൻ. ഷംസീർ ഹൈന്ദവ വിശ്വാസങ്ങളെയും ആരാധനാ മൂർത്തികളെയും അവഹേളിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തെ സമ്മേളനം ശക്തമായ ഭാഷയിൽ അപലപിച്ചു. മാനന്തവാടി - വിമാനത്താവള റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയ അലൈന്മെന്റിൽ നിന്നും പേരാവൂർ തെരു മഹാഗണപതി ക്ഷേത്രത്തെ ഒഴിവാക്കണമെന്നും യോഗം അധികാരികളോട് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ക്ഷേത്ര ഭാരവാഹികളോടും പ്രദേശവാസികളോടും ചേർന്ന് ശക്തമായ പ്രക്ഷോഭത്തിന് തയ്യാറാകാനും സമ്മേളനം തീരുമാനിച്ചു.
സംസ്ഥാന സമിതി അംഗം അഡ്വ. കെ. വിജയൻ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. ഇരിട്ടി താലൂക്ക് കമ്മിറ്റി പ്രസിഡന്റ് ടി. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം രവീന്ദ്രൻ തില്ലങ്കേരി, പാല ബാലൻ, കെ. കിഷോർകുമാർ, മധു കോമരം, പവിത്രൻ തൈക്കണ്ടി, ചേമ്പൻ ആണ്ടി എന്നിവർ സംസാരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വേദിയിൽ അനുമോദിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു