അക്ഷയ കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ നിരക്ക് മാത്രം മതി; സേവന നിരക്ക് പ്രദര്‍ശിപ്പിക്കണം, രസീത് നല്‍കണം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തിരുവനന്തപുരം : അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭ്യമാകുന്ന സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്ക് മാത്രമേ നല്‍കേണ്ടതുള്ളൂവെന്ന് സംസ്ഥാന അക്ഷയ ഡയറക്ടര്‍ അനു കുമാരി അറിയിച്ചു. സര്‍ക്കാര്‍ അംഗീകരിച്ച സേവന നിരക്ക് പൊതുജനങ്ങള്‍ക്ക് കാണത്തക്കവിധം എല്ലാ അക്ഷയ കേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിക്കണം. സേവനങ്ങളുടെ നിരക്ക് സംബന്ധിച്ച് എല്ലാ ഉപഭോക്താക്കള്‍ക്കും രസീത് നിര്‍ബന്ധമായും നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഏതെങ്കിലും അക്ഷയ കേന്ദ്രത്തില്‍ സേവന നിരക്ക് പ്രദര്‍ശിപ്പിച്ചിട്ടില്ലെങ്കിലോ രസീത് ലഭ്യമല്ലെങ്കിലോ ആ വിവരം പൊതുജനങ്ങള്‍ക്ക് ജില്ലാ, സംസ്ഥാന ഓഫീസുകളെയോ സംസ്ഥാന സര്‍ക്കാറിന്റെ സിറ്റിസണ്‍ കോള്‍സെന്ററിലോ അറിയിക്കാം. അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്ങളെ സംബന്ധിച്ച പരാതികള്‍ അതത് ജില്ലകളിലെ അക്ഷയ ജില്ലാ ഓഫീസിലോ സംസ്ഥാന ഓഫീസിലോ നല്‍കാം. സേവനങ്ങള്‍ക്ക് അമിത നിരക്ക് ഈടാക്കുക, രസീത് നല്‍കാതിരിക്കുക, മോശം പെരുമാറ്റം ഉണ്ടാവുക എന്നീ സന്ദര്‍ഭങ്ങളില്‍ വിവരം 155300 (0471), 0471 2525444 എന്നീ നമ്പറുകളില്‍ വിളിച്ചറിയിക്കുകയോ aspo.akshaya@kerala.gov.in  ലേക്ക് മെയില്‍ അയക്കുകയോ ചെയ്യാം.

കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സേവനങ്ങള്‍, സേവന നിരക്ക് എന്നിവ സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണിതെന്ന് ഡയറക്ടര്‍ അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha