ഇരിട്ടി മേലെ സ്റ്റാൻഡിൽ വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ എം എസ് ഗോൾഡിന്റെ സഹകരണത്തോടെ നിർമ്മിച്ച പോലീസ് എഡ് പോസ്റ്റിന്റെ ഉദ്ഘാടനം ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പിൽ നിർവഹിച്ചു. വ്യവസായി സമിതി ഇരിട്ടി ഏരിയ പ്രസിഡണ്ട് പി. പ്രഭാകരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത, പായം പഞ്ചായത്ത് പ്രസിഡണ്ട് പി. രജനി, പഞ്ചായത്ത് അംഗം പി. പി. കുഞ്ഞൂഞ്ഞ്, വ്യാപാരി വ്യവസായ സമിതി ഏരിയ സെക്രട്ടറി ഒ. വിജേഷ്, സുമേഷ് കോളിക്കടവ്, റസാക്ക് ഉളിയിൽ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ സ്ഥലം മാറിപ്പോകുന്ന ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പലിന് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ നൽകുന്ന മൊമെന്റോ നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത കൈമാറി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു