കണ്ണൂർ സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു : സർവകലാശാല വാർത്തകൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണുർ സർവകലാശാല ജൂലൈ 22 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു . പ്രസ്തുത പരീക്ഷകൾ ചുവടെ കൊടുത്ത തീയതികളിൽ നടക്കും . പരീക്ഷാ സമയത്തിൽ മാറ്റമില്ല .
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദം (റെഗുലർ / സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) ഏപ്രിൽ 2023-26.07.2023, ബുധൻ
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (റെഗുലർ / സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) ഏപ്രിൽ 2023-26.07.2023, ബുധൻ
അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ എം ബി എ (റെഗുലർ / സപ്ലിമെന്ററി) ഏപ്രിൽ 2023-25.07.2023 ,ചൊവ്വ

പുനർമൂല്യ നിർണ്ണയ ഫലം

രണ്ടാം വർഷ ബി ബി എ / ബി കോം / ബി എ (വിദൂര വിദ്യാഭ്യാസ വിഭാഗം ) ഏപ്രിൽ 2022 പരീക്ഷകളുടെ പുനർമൂല്യ നിർണ്ണയ ഫലം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് .ഗ്രേഡ് / ഗ്രേഡ് പോയിന്റ് മാറ്റമുള്ള പക്ഷം വിദ്യാർഥികൾ റിസൾട്ട് മെമ്മോ യുടെ ഡൌൺലോഡ് ചെയ്ത പകർപ്പും മാർക്ക് ലിസ്റ്റും സഹിതം , ബന്ധപ്പെട്ട ടാബുലേഷൻ സെക്ഷനിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

മൂന്നാം സെമസ്റ്റർ ബി കോം / ബി ബി എ / ബി എ (പ്രൈവറ്റ് രെജിസ്ട്രേഷൻ -2020 അഡ്മിഷൻ ) നവംബർ 2021 പരീക്ഷകളുടെ പുനർ മൂല്യ നിർണ്ണയ ഫലം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് .പുനർ മൂല്യ നിർണ്ണയത്തിൽ മാർക്കിൽ മാറ്റം വന്ന വിദ്യാർഥികൾ , ബന്ധപ്പെട്ട ടാബുലേഷൻ സെക്ഷനിൽ റിസൾട്ട് മെമ്മോ യുടെ ഡൌൺലോഡ് ചെയ്ത പകർപ്പിനോടൊപ്പം അപേക്ഷ സമർപ്പിക്കേണ്ടതാണ്

 പ്രായോഗിക പരീക്ഷകൾ

രണ്ടാം സെമസ്റ്റർ എം.എസ്.സി.സുവോളജി ഡിഗ്രി ഏപ്രിൽ 2023 പ്രായോഗിക പരീക്ഷകൾ 2023 ജൂലൈ 24 മുതൽ 27 വരെയും,രണ്ടാം സെമസ്റ്റർ എം.എ.ജേണലിസം & മാസ് കമ്മ്യൂണിക്കേഷൻ ഡിഗ്രി ഏപ്രിൽ 2023 പ്രായോഗിക പരീക്ഷകൾ 2023 ജൂലൈ 25,26 തിയ്യതികളിലും അതത് കോളേജിൽ വച്ച് നടത്തപ്പെടുന്നതാണ്. വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ

കണ്ണൂർ സർവകലാശാലയുടെ എം ബി എ പ്രവേശനത്തിനായി അപേക്ഷിച്ച വിദ്യാർത്ഥികൾക്കുള്ള ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നിവ ജൂലൈ 26 , 27 തീയ്യതികളിലായി പാലയാട് ക്യാമ്പസിൽ വച്ച് നടക്കും. വിദ്യാർത്ഥികളുടെ സമയക്രമം വെബ്‌സൈറ്റിൽ ലഭ്യമാണ്.

ജൂലൈ18 ലെ പരീക്ഷ

ജൂലൈ18 ലേക്ക് പുനഃക്രമീകരിച്ച കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ പിജി റെഗുലർ/ സപ്ലിമെന്ററി മെയ് 2023 പരീക്ഷകൾ ജൂലൈ 25 നു നടക്കുന്നതാണ്. പുതുക്കിയ ഷെഡ്യൂൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

Advertisements

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha