കേരളാ പോലീസിൽ നിന്ന് ഇത്തരം കൊടും ക്രിമിനലുകൾക്ക് രക്ഷപ്പെടുക അത്ര എളുപ്പമല്ല: പി കെ ശ്രീമതി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തിരുവനന്തപുരം: പിഞ്ചുകുഞ്ഞുങ്ങളുടെ ചോരവീണ് മണ്ണ് കുതിരുന്നത് കണ്ടു നിൽക്കുക അസഹ്യമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി. കുഞ്ഞ് എന്ത് തെറ്റ് ചെയ്തുവെന്ന് ശ്രീമതി ചോദിച്ചു.


എത്ര ദു:ഖകരമായ അവസ്ഥയാണിത്. ബീഹാറിയാണോ അസ്സാംകാരനാണോ എന്ന ചോദ്യം ചോദിക്കുന്നത് അർത്ഥ ശൂന്യമാണ്. ഒരു ഇന്ത്യക്കാരനാണ് ഈ നിഷ്ഠൂരമായ ക്രൂര കൃത്യം ചെയ്തത്. അച്ഛനമ്മമാരോടൊപ്പം ദു:ഖിക്കുകയല്ലാതെ നമുക്ക് എന്ത് ചെയ്യാൻ കഴിയും. ആ മൃദുമേനി താളിന്റെ തണ്ടൊടിക്കുമ്പോലെ ഞെരിച്ചുകളഞ്ഞ ആ കശ്മലനെ കേരളത്തിലായതു കൊണ്ട് അപ്പോൾ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. കേരളാ പോലീസിൽ നിന്ന് ഇത്തരം കൊടും ക്രിമിനലുകൾക്ക് രക്ഷപ്പെടുക അത്ര എളുപ്പമല്ല. കുഞ്ഞിനു വേണ്ടി ഒരു പിടി കണ്ണീരിൽ കുതിർന്ന പൂക്കൾ അർപ്പിക്കുന്നുവെന്നും പി കെ ശ്രീമതി കൂട്ടിച്ചേർത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha