മലയോര ഗ്രാമവഴികളിൽ തെരുവുനായ ശല്യം ഒഴിയുന്നില്ല; ജനങ്ങൾ ഭീതിയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


 ശ്രീകണ്ഠപുരം : മലയോര ഗ്രാമവഴികൾ കീഴടക്കി തെരുവുനായ്ക്കളുടെ വിളയാട്ടം തുടരുന്നു. കഴിഞ്ഞ രണ്ട് മാസത്തോളമായി നായ്ക്കൾ കാരണം സ്വതന്ത്രമായി പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. വിദ്യാർഥികളും പത്രവിതരണക്കാരും രാവിലെ നടക്കാനിറങ്ങുന്നവരുമെല്ലാം നായ്ക്കളുടെ അക്രമത്തിനിരയാവുന്നുണ്ട്.

മുഴപ്പിലങ്ങാട് സംഭവത്തിനുശേഷം നായ്ക്കളെ ഭയന്ന് പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ് പലയിടത്തും. ശ്രീകണ്ഠപുരം, ചെങ്ങളായി, പയ്യാവൂർ, ഏരുവേശ്ശി, മലപ്പട്ടം മേഖലകളിലെല്ലാം നായശല്യം വർധിച്ചിട്ടുണ്ട്. മാലിന്യം വലിച്ചെറിയുന്ന സ്ഥലങ്ങളിലും ഇറച്ചിമാർക്കറ്റ് പരിസരങ്ങളിലുമാണ് നേരത്തേ നായ്ക്കൾ തമ്പടിച്ച് കടിപിടികൂടിയിരുന്നത്.

എന്നാൽ, നിലവിൽ വഴിയോരങ്ങളിലും സ്കൂൾ, പള്ളി, മദ്രസ പരിസരങ്ങളിലുമെല്ലാം നായ്ക്കൾ കൂട്ടത്തോടെ എത്തുന്നുണ്ട്.

കഴിഞ്ഞദിവസം ശ്രീകണ്ഠപുരം ബസ്സ്സ്റ്റാൻഡിലെത്തിയ നായ്ക്കൂട്ടം യാത്രികരെ ഭീതിയിലാഴ്ത്തുകയും ചെയ്തു. പലയിടത്തും കുട്ടികളെയും സ്ത്രീകളെയും ഓടിക്കുന്നതും ബൈക്ക് യാത്രികരെ പിന്തുടർന്ന് ചാടികടിക്കാൻ ശ്രമിക്കുന്നതും കുറുകെ ഓടി അപകടം വരുത്തുന്നതും പതിവാണ്. വീടുകളിൽ കയറി വളർത്തുമൃഗങ്ങളെ ആക്രമിക്കാനും ഇവ ശ്രമിക്കാറുണ്ട്.


Advertisements 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha