കോട്ടയം: ഉമ്മൻ ചാണ്ടിയുടെ വിയോഗം തീരാ നഷ്ടമെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എല്ലാ വിഭാഗം ജനങ്ങള്‍ക്കും സ്വീകാര്യനായ നേതാവാണ് ഉമ്മന്‍ ചാണ്ടിയെന്നും അദ്ദേഹത്തെ പോലെയുള്ള നേതാക്കൾ കേരള രാഷ്ട്രീയത്തില്‍ അപൂര്‍വമാണെന്നും വെള്ളാപ്പള്ളി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഉമ്മൻ ചാണ്ടിയുടെ വിയോഗം തീരാ നഷ്ടം. എല്ലാ വിഭാഗം ജനങ്ങള്‍ക്കും സ്വീകാര്യനായ ഉമ്മന്‍ ചാണ്ടിയെ പോലെയുള്ള നേതാക്കൾ കേരള രാഷ്ട്രീയത്തില്‍ അപൂര്‍വമാണ്. ജനങ്ങൾക്കിടയിൽ ജീവിച്ച ജനകീയ നേതാവ്. വലിയ ആൾക്കൂട്ടത്തിനു നടുവിൽ ജീവിച്ച നേതാവ്, രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് എക്കാലത്തും മാതൃക ആക്കാവുന്ന വ്യക്തിത്വത്തിനുടമ. ഈ വിയോഗത്തോട് കൂടി കേരള രാഷ്ട്രീയത്തിലെ ഒരു യുഗം ആണ് അവസാനിക്കുന്നത്, ഏവർക്കും തീരാ നഷ്ടവുമാണിത്.
എസ് എൻ ഡി പി യോഗത്തിൻ്റെ ആത്മ സുഹൃത്തും കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയുമായിരുന്ന പ്രിയപ്പെട്ട ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ എസ് എൻ ഡി പി യോഗത്തിൻ്റെ ദുഃഖം രേഖപ്പെടുത്തുന്നു. ഒപ്പം അദ്ദേഹത്തിന്റെ നാടിന്റെയും കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും വേദനയിൽ ഞാനും പങ്കു ചേരുന്നു. പരേതന്റെ ആത്മാവിന് നിത്യശാന്തിക്കായി പ്രാർത്ഥനയോടെ.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു