പാലക്കാട്: ഇന്ന് ഉച്ചക്ക് ശേഷം തലശ്ശേരിയിൽ നിന്ന് പാലക്കാട് വഴി പോവുകയായിരുന്ന കോയമ്പത്തൂർ ഇന്റർസിറ്റി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സിൽ (22609) യാത്ര ചെയ്യുകയായിരുന്ന യുവതിക്കും മാതാവിനും നേരെ എതിർ സീറ്റിൽ ഇരുന്ന 40 വയസ്സിനു മുകളിൽ പ്രായം തോന്നിക്കുന്ന വ്യക്തി ഇവരുടെ നോക്കി സ്വയംഭോഗം ചെയ്യാൻ ആരംഭിച്ചു. കമ്പാർട്മെന്റിൽ യാത്രക്കാർ കുറവായത് ഇയാൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകി. മറ്റു യാത്രക്കാരെ യുവതി അറിയിച്ചതിനെ തുടർന്ന് ഏതാനം യാത്രക്കാർ ഇയാളോട് ചൂടാവുന്ന രീതിയിലേയ്ക്ക് നീങ്ങി. യുവതി ഇയാളുടെ ചിത്രം എടുക്കുകയും തുടർന്ന് യുവതി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിനെ കാര്യങ്ങൾ അറിയിക്കാൻ തീരുമാനിച്ചതോടെ ഇയാൾ അവിടുന്ന് മുങ്ങി.
ഇയാളെ എത്രയും വേഗം കണ്ടെത്തി ഇ കുറ്റത്തിന് ശിക്ഷിക്കണമെന്ന് യുവതിയും മറ്റുയാത്രക്കാരും ആവിശ്യപ്പെട്ടു.
സ്ത്രീസമൂഹത്തിന് എതിരെ ഉണ്ടാവുന്ന ഇത്തരം പ്രശനങ്ങൾ പരിഹാരം കാണാൻ വൈകുന്നത് സ്ത്രീസുരക്ഷയ്ക്ക് തന്നെ ആപത്താണ്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു