കണ്ണൂർ : മറുനാടൻ തൊഴിലാളികൾക്ക് താമസസൗകര്യത്തിനുള്ള ‘അപ്‌നാ ഘർ’ പദ്ധതി യാഥാർഥ്യമാക്കാൻ കൂടുതൽ ജില്ലകളിൽ സ്ഥലം തേടുന്നു. കണ്ണൂരിൽ മട്ടന്നൂരിലെ കിൻഫ്രാ പാർക്കിൽ ഒന്നരയേക്കർ സ്ഥലമാണ് പരിഗണനയിലുള്ളത്. സ്ഥലം നൽകാൻ കിൻഫ്രയും ഒരുക്കമാണ്. ഇതിന് വ്യവസായവകുപ്പിന്റെ അനുമതി വേണം. ഇതുമായി ബന്ധപ്പെട്ട് കളക്ടർക്ക് കത്ത് നൽകി. നിശ്ചിതവർഷത്തേക്ക് പാട്ടത്തിനാണ് സ്ഥലം ഏറ്റെടുക്കുക.
മറ്റു ജില്ലകളിൽ ഘട്ടംഘട്ടമായി പാർപ്പിടസൗകര്യം ഒരുക്കാനാണ് പദ്ധതി. തൊഴിൽവകുപ്പിന്റെ നേതൃത്വത്തിൽ ഭവനം ഫൗണ്ടേഷൻ ഓഫ് കേരളയാണ് (ബി.എഫ്.കെ.) നേതൃത്വംനൽകുന്നത്. സ്ഥലത്തിനുവേണ്ടി കളക്ടർമാർക്ക് ബി.എഫ്.കെ. കത്തയച്ചിരുന്നു. എന്നാൽ സ്ഥലം കിട്ടാത്തത് തിരിച്ചടിയാണ്.
2020 മാർച്ചിലെ കണക്ക് പ്രകാരം സംസ്ഥാനത്ത് മറുനാടൻ തൊഴിലാളികൾക്കുള്ള ആവാസ് ബയോ മെട്രിക് കാർഡ് വാങ്ങിയത് 5,26,190 പേരാണ്. കൂടുതൽ ആവാസ് കാർഡ് വാങ്ങിയത് എറണാകുളം ജില്ലയിലാണ്-1,15,892. എന്നാൽ അനൗദ്യോഗിക കണക്ക് പ്രകാരം 7.5 ലക്ഷത്തിലധികം പേർ കേരളത്തിലുണ്ട്. 2022-ൽ കണ്ണൂരിൽ ആവാസ് കാർഡ് എടുത്തത് 29,524 പേരാണ്. എന്നാൽ ജില്ലയിൽ നിലവിൽ 45,000 ഓളം പേരുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു