സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കാഞ്ഞങ്ങാട് : വീടിന്റെ  ടെറസിലുള്ള സ്വിമ്മിംഗ് പൂളിൽ അബദ്ധത്തിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു. പ്രവാസിയായ മാണിക്കോത്ത് പടിഞ്ഞാറ് വളപ്പിൽ ഹാഷിം- തസ്ലീമ ദമ്പതികളുടെ മകൻ ഹദിയാണ് മരിച്ചത്. ചൊവ്വാഴ്‌ച രാവിലെ തൊട്ടടുത്തുള്ള ഹഷിമിന്റെ സഹോദരൻ ഷാഫിയുടെ വീടിന്റെ മുകളിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ ടെറസിലുള്ള സ്വിമ്മിംഗ് പൂളിൽ വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സഹോദരങ്ങൾ:അൻഷിക്, ഹഫീഫ. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha