കൊച്ചി : നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം. എറണാകുളം പാലാരിവട്ടത്ത് ശനിയാഴ്‌ച അർധരാത്രിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. ബൈക്ക് യാത്രികനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രികന്റെ കാലിനാണ് പരിക്ക്. തിരുവനന്തപുരം ഭാഗത്തേക്കു പോവുകയായിരുന്നു സുരാജ്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു