.
തലശേരി നഗരസഭയിലെ കൊമ്മൽവാർഡും, നങ്ങാറത്ത് പീടിക പരിസരവും കനത്ത മഴയെ തുടർന്ന് വെള്ളത്തിനടയിലായി. പല വീടുകളിലും വെള്ളം കയറി. മുൻകരുതൽ എന്ന നിലയിൽ നാട്ടുകാരും, സന്നദ്ധ സംഘടനകളും വീടുകളിൽ നിന്നും ആളുകളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഇതിനു പുറമെ ജഗന്നാഥ് ക്ഷേത്രം പരിസരം പൂർണ്ണമായും വെള്ളത്തിടിയിലായി.റോഡിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.മഴ ശക്തമായി തുടരുന്നതിനാൽ വെള്ളക്കെട്ട് ഉയരാനുള്ള സാധ്യതയും തള്ളി കളയാനാകില്ല
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു