തളിപ്പറമ്പ്: തളിപ്പറമ്പ് ബസ്റ്റാന്റില്‍ മൂന്നുപേര്‍ക്ക് തെരുവ് നായയുടെ ആക്രമത്തില്‍ പരിക്കേറ്റു.
കപ്പാലത്തെ സി.ജാഫര്‍, തൃച്ചംബരം സ്വദേശി എസ്.മുനീര്‍, പട്ടുവം സ്വദേശി പി.വി.വിനോദ് എന്നിവർക്കാണ് കടിയേറ്റത്
വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു .
നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു