ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ്; ഷൂക്കൂര്‍ വക്കീൽ ഉൾപ്പടെ നാലു പേർക്കെതിരെ കേസെ‌ടുക്കാൻ നിർദേശംവ്യാജരേഖ ചമച്ചുവെന്ന ഹര്‍ജിയിലാണ് നടപടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ് കേസിൽ മുന്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി ഷൂക്കൂര്‍ ഉള്‍പ്പടെ നാലു പേര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം. ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നിര്‍ദേശം. അഡ്വ. ഷൂക്കൂർ, സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ ടി കെ പൂക്കോയ തങ്ങൾ, മകൻ ഇഷാം, സ്ഥാപനത്തിന്റെ സെക്രട്ടറി സന്ദീപ് സതീഷ് എന്നിവർക്കെതിരെയാണ് കേസെടുക്കാൻ കോടതി നിർദേശിച്ചിരിക്കുന്നത്.

വ്യാജരേഖ ചമച്ചുവെന്ന കളനാട് കട്ടക്കാൽ സ്വദേശി എസ് കെ മുഹമ്മദ് കുഞ്ഞി(78)യുടെ ഹർജിയിലാണ് നടപടി. കേസിലെ 11-ാം പ്രതിയാണ് മുഹമ്മദ് കുഞ്ഞി. സ്ഥാപനത്തിന്റെ ഡയറക്ടറാക്കിയത് തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്നും തന്റെ പേരിലുള്ള ഒപ്പ് വ്യാജമാണെന്നും ഹർജിയിൽ മുഹമ്മദ് പറയുന്നു.

അതേസമയം, വ്യാജരേഖ നിർമ്മിക്കാൻ കൂട്ടു നിൽക്കുന്ന ആളെല്ല താനെന്ന് അഡ്വ. ഷുക്കൂർ മാധ്യമങ്ങളോട് പറഞ്ഞു. നോട്ടറി എന്ന നിലയ്ക്ക് പലരും വരാറുണ്ട് ആ കുട്ടത്തിൽ മുഹമ്മദ് കുഞ്ഞിയും വന്നിട്ടുണ്ടാവുമെന്നും ഷുക്കൂർ പറഞ്ഞു.

Advertisements

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha