ലേബർ ബാങ്ക്: രജിസ്ട്രേഷൻ തുടങ്ങുന്നു, വിദഗ്ധ തൊഴിലാളികൾ വിളിപ്പുറത്തെത്തും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : ഇലക്ട്രീഷ്യനെയോ പ്ലംബറെയോ തെങ്ങുകയറ്റക്കാരനെയോ ഡ്രൈവറെയോ നിങ്ങൾക്ക് വേണോ? മൊബൈൽ ഫോണിൽ ലഭിക്കുന്ന ആപ്പിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് അനുയോജ്യനായ ആളെ കണ്ടെത്താം. അവരുടെ നമ്പറിൽ വിളിച്ച് സേവനം ഉറപ്പാക്കുകയും ചെയ്യാം.

ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ലേബർ ബാങ്ക് ആരംഭിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിൽ തൊഴിലാളികളുടെ സേവനം ലഭിക്കുന്നതിനുള്ള ബാങ്ക് തുടങ്ങുന്നത്.

വിദഗ്ധരായ തൊഴിലാളികളെ ആവശ്യമുള്ള സമയത്ത് ലഭ്യമാക്കുന്നതിനും തൊഴിലെടുക്കാൻ സന്നദ്ധരായവർക്ക് തൊഴിൽ ലഭിക്കുന്നതിനുമായി ആരംഭിക്കുന്ന ലേബർ ബാങ്കിലേക്കുള്ള രജിസ്ട്രേഷൻ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പറഞ്ഞു.

രജിസ്ട്രഷൻ നടപടികൾ വേഗത്തിലാക്കുന്നതിന് അടുത്തയാഴ്ച എല്ലാ തൊഴിലാളി സംഘടനകളുടെയും ഭാരവാഹികളുടെയും യോഗം വിളിക്കും. എട്ടുലക്ഷം രൂപയാണ് ജില്ലാപഞ്ചായത്ത് പദ്ധതിക്കായി നീക്കിവെച്ചത്.

തൊഴിൽവകുപ്പിനായിരിക്കും നിർവഹണച്ചുമതല. പഞ്ചായത്ത്-നഗരസഭ അടിസ്ഥാനത്തിലായിരിക്കും രജിസ്ടേഷൻ. പുറത്തുപോയി താമസിച്ച് ജോലിചെയ്യാൻ സന്നദ്ധരായവർക്ക് അക്കാര്യം രേഖപ്പെടുത്താം. പ്രതീക്ഷിക്കുന്ന കൂലിയും. ഗുണഭോക്താക്കൾക്കും ഇതിനായുള്ള ആപ്പിൽ രജിസ്റ്റർചെയ്യാം. ഇതിനായുള്ള സോഫ്റ്റ്‌വേർ ‘ദിനേശാ’ണ് വികസിപ്പിക്കുന്നത്.



Advertisements

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha