മട്ടന്നൂര്‍: മണിപ്പൂരിനെ രക്ഷിക്കുക എന്ന സന്ദേശമുയര്‍ത്തി എല്‍.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ മട്ടന്നൂരില്‍ ജനകീയകൂട്ടായ്മ സംഘടിപ്പിക്കും. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ നടക്കുന്ന കൂട്ടായ്മ എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എന്‍. ചന്ദ്രന്‍ ഉദ്ഘാടനംചെയ്യും.
വിവിധ ഘടകകക്ഷി നേതാക്കള്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറിയറ്റംഗം പി. പുരുഷോത്തമന്‍, എല്‍.ഡി.എഫ് മണ്ഡലം കണ്‍വീനര്‍ എന്‍.വി. ചന്ദ്രബാബു, എം. രതീഷ്, വി.കെ. സുരേഷ്ബാബു, കെ.പി. രമേശന്‍, വി. ഹുസൈന്‍, കെ. സിദ്ദിഖ്, അണിയേരി അച്യുതന്‍, കെ.പി. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു