വേനലവധിക്കു ശേഷം ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ തുറക്കുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മസ്ക്കറ്റ്: വേനലവധിക്കു ശേഷം ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ പ്രവ‍ത്തനമാരംഭിക്കുന്നു. ഇന്ത്യൻ സ്‌കൂൾ മസ്ക്കറ്റ് ഉൾപ്പെടെ ഒമാനിലെ വിവിധ വിദ്യാലയങ്ങളിൽ തിങ്കളാഴ്ച ക്ലാസുകൾ പുനഃരാരംഭിക്കും. മബേല ഇന്ത്യൻ സ്കൂൾ പ്രവ‍‌ർത്തനമാരംഭിച്ചു. രാജ്യത്തെ ബാക്കിയുള്ള സ്‌കൂളുകൾ തുട‍ന്നുള്ള ആഴ്ചകളിൽ തുറക്കും. ജൂൺ ആദ്യ വാരത്തിൽ തന്നെ അവധി ആരംഭിച്ച സ്‌കൂളുകളിലാണ് തിങ്കളാഴ്ച മുതൽ പ്രവ‍ർത്തനമാരംഭിക്കുന്നത്.
 
ക്ലാസ് മുറികൾ അലങ്കരിച്ചും കുട്ടികളുടെ ഇഷ്ട കഥാപാത്രങ്ങളുടെ ഫോട്ടോ പതിപ്പിച്ചും അക്ഷരങ്ങളും അക്കങ്ങളും തൂക്കിയിട്ടുമൊക്കെ വിദ്യയുടെ ലോകത്തേക്ക് കടന്ന് വരുന്നു കുരുന്നുകളെ വരവേൽക്കാൻ സ്‌കൂൾ അധികൃതർ വലിയ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വളരെ കൂടുതൽ ദിവസങ്ങളാണ് ഈ വർഷം അവധി ലഭിച്ചിട്ടുള്ളത്. സ്‌കൂളുകളിൽ നീണ്ട അവധി ലഭിച്ചതിനാൽ പല വികസന പ്രവർത്തനങ്ങലും പൂർത്തിയാക്കാൻ സ്കൂൾ അധികൃതർക്ക് സാധിച്ചിട്ടുണ്ട്. വേനലവധി ചിലവഴിക്കാൻ നാട്ടിലേക്ക് പോയവരും തിരിച്ചെത്തിത്തുടങ്ങി.
 
വേനലവധിക്കൊപ്പം ബലി പെരുന്നാളും ഒരുമിച്ച് വന്നതിനാൽ ഇത്തവണ അവധിക്കു പോയ കുടുംബങ്ങൾ ഏറെയാണ്. വിമാന ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയിലധികം വർധിച്ചതിനാൽ തിരിച്ചെത്തൽ വൈകിപ്പിക്കുന്ന രക്ഷിതാക്കളുമുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha