പരിയാരം : എം.ഡി.എം.എ സഹിതം പോലീസ് മൂന്നുപേരെ പിടികൂടി. മൂക്കുന്നിലെ മുഹമ്മദ് താഹ(24), പന്നിയൂരിലെ മുഹമ്മദ് അനസ്(33), ബക്കളം പീലേരിയിലെ അസ്‌ക്കര്‍(36) എന്നിവരെയാണ് പരിയാരം എസ്.ഐ കെ.വി.സതീശന്റെ നേതൃത്വത്തില്‍ പിടികൂടിയത്.പോലീസ് സ്‌റ്റേഷന് മുന്നിലെ ദേശീയപാതയോരത്തുവെച്ച് നാട്ടുകാര്‍ ചേര്‍ന്നാണ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഒരാളെ പിടികൂടി പോലീസിന് കൈമാറിയത്.
മൂന്നുപേര്‍ക്കെതിരെയും പോലീസ് കേസെടുത്തു.പ്രതികളില്‍ നിന്ന് 250 മില്ലിഗ്രാം, 350 മില്ലിഗ്രാം അളവിലുള്ള എം.ഡി.എം.എ പോലീസ് പിടിച്ചെടുത്തു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു