കേളകത്ത് നിന്നും വാങ്ങിയ മത്സ്യത്തിന് വിഷാംശത്തിന്റെ മണം എന്ന് പരാതി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കേളകം ടൗണിലെ സ്വകാര്യ വ്യക്തിയുടെ മത്സ്യ കടയിൽ നിന്നും വാങ്ങിയ മത്സ്യത്തിന് വിഷാംശത്തിന്റെ മണം എന്ന് പരാതി. കേളകം സ്വദേശിയായ വീട്ടമ്മ വെള്ളിയാഴ്ച വൈകിട്ട് വാങ്ങിയ മത്തിക്കാണ് വിഷാംശത്തിന്റെ മണം എന്ന് പരാതിപ്പെട്ടത്. മത്തി കഴുകി വൃത്തിയാക്കിയതിനും, ഫ്രെ ചെയ്തതിനും ശേഷവും ഇതേ മണം ഉള്ളതിനാലാണ് പരാതിയുമായി വീട്ടമ്മ ഇന്ന് കടയിൽ എത്തിയത്.

അതേസമയം പരാതി ശരിയാണെന്നും സമാനമായ പരാതിയുമായി നാലഞ്ചു പേർ എത്തിയതായാലും കടയുടമ സമ്മതിച്ചു. തങ്ങൾ പരിശോധിച്ചിട്ട് അല്ലല്ലോ മത്സ്യം എടുക്കുന്നതെന്നും, ട്രോളിംഗ് നിരോധനം അല്ലേ എന്നും കടയുടമ പറഞ്ഞതായും പരാതിക്കാർ പറയുന്നു. മത്സ്യത്തിന്റെ പണം അല്ലെങ്കിൽ പകരം മത്സ്യം നൽകാമെന്നും കടയുടമ പറഞ്ഞതായും വീട്ടമ്മ പറഞ്ഞു. തുടർന്ന് പണം മതി എന്ന വിട്ടമ്മയുടെ ആവശ്യ പ്രകാരം കടയുടമ 240 രൂപ തിരികെ നല്കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha