സ്‌കൂൾ വാനിടിച്ച് രണ്ടാം ക്ലാസുകാരി മരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

വേലൂർ : വേലൂരിൽ സ്‌കൂൾ വാനിടിച്ച് രണ്ടാം ക്ലാസുകാരി മരിച്ചു. തലക്കോട്ടുകര ഒയറ്റ് സ്‌കൂളിലെ വിദ്യാർഥിനിയായ ദിയയാണ് മരിച്ചത്. വേലൂർ പണിക്കവീട്ടിൽ രാജൻ - വിദ്യ ദമ്പതികളുടെ മകളാണ്. ഇന്ന് ഉച്ചതിരിഞ്ഞ് 3.30ഓടെയാണ് അപകടം. സ്‌കൂൾ വാനിൽ നിന്നിറങ്ങിയ ദിയ വാനിന് മുമ്പിലൂടെ റോഡ് മുറിച്ചു കടക്കുകയായിരുന്നു. കുട്ടി റോഡ് മുറിച്ച് കടന്നിട്ടില്ലെന്ന് അറിയാതെ വാഹനം മുന്നോട്ടെടുത്തപ്പോൾ വാഹനമിടിച്ച് താഴെ വിഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  സഹോദരി: നിത്യ

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha