പയ്യന്നൂർ: പയ്യന്നൂർ റെയിൽവെ സ്റ്റേഷന് സമീപം കൊറ്റിയിൽ പൂട്ടിയിട്ട വീടുകളിൽ മോഷണം. കൊറ്റിയിലെ തെക്കടവൻ രാധാകൃഷ്ണൻ്റെയും തൊട്ടടുത്ത് താമസിക്കുന്ന മരുമകൾ ശരണ്യയുടെയും വീടുകളാണ് മോഷ്ടാക്കൾ കുത്തിതുറന്ന് മോഷണം നടത്തിയത്.രാധാകൃഷ്ണനും കുടുംബവും വീടുപൂട്ടി ഏറണാകുളത്ത് പോയതായിരുന്നു.
ഇന്ന് രാവിലെ മരുമകൾ ശരണ്യയുടെ വീടിൻ്റെ മുൻവശത്തെ വാതിൽ കുത്തിതുറന്ന നിലയിൽ കാണപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സമീപവാസികൾ പയ്യന്നൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.രാധാകൃഷ്ണൻ്റെ വീടിൻ്റെ പിൻവശത്തെ അടുക്കള വാതിൽ കുത്തിതുറന്നാണ് മോഷ്ടാവ് അകത്ത് കയറിയത്.ഇരു വീടുകളിലെയും അലമാരകൾ കുത്തിതുറന്ന നിലയിലാണ്. അലമാരയിൽ സൂക്ഷിച്ച രേഖകളും മറ്റും മുറിയിൽ വാരിവലിച്ചിട്ട നിലയിലാണ്.വീട്ടുകാർ സ്ഥലത്തെത്തിയാലേ എന്തൊക്കെ നഷ്ടം സംഭവിച്ചുവെന്ന് വ്യക്തമാകൂ .
വിവരമറിഞ്ഞ് എസ്.ഐ.എം.വി ഷീജുവും സംഘവും സ്ഥലത്തെത്തി പരിശോധിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു