തളിപ്പറമ്പ: സഹോദരങ്ങളായ എസ്.ഐമാർ ഒരേ പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിക്ക് എത്തിയത് കൗതുകമായി. എസ്.ഐ കെ.പി. രമേശനും എ.എസ്.ഐ കെ.പി. വിനോദ്കുമാറുമാണ് തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന അപൂർവ സഹോദരങ്ങളായത്. എ.എസ്.ഐ കെ.പി. വിനോദ്കുമാർ കഴിഞ്ഞ രണ്ട് വർഷമായി തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ റൈറ്ററായി ജോലി ചെയ്തുതു വരുകയാണ്.
ഇവിടേക്കാണ് ജ്യേഷ്ഠൻ കെ.പി. രമേശൻ ചൊവ്വാഴ്ച സ്ഥലം മാറിയെത്തിയത്. ഇരിക്കൂറിൽ നിന്നാണ് അദ്ദേഹം തളിപ്പറമ്പിൽ സ്ഥലംമാറിയെത്തിയത്. 30 വർഷമായി രമേശൻ പൊലീസ് സർവിസിലുണ്ട്. വിനോദ്കുമാറാവട്ടെ 23 വർഷമായി.
നരിക്കോട്ടെ പരേതനായ കേളോത്ത് ദാമോദരൻ നാരായണി ദമ്പതികളുടെ മക്കളാണ് ഇരുവരും. പിതാവിന്റെ സ്വപ്നമായിരുന്നു മക്കൾ സർക്കാർ സർവിസിൽ ജോലി നേടണമെന്നത്. ഇവരുടെ മൂത്ത സഹോദരൻ പട്ടാളത്തിൽ നിന്ന് ഓണററി ക്യാപ്റ്റനായി വിരമിച്ച പത്മനാഭനാണ്. ഭാർഗവി, സുലേഖ എന്നിവർ സഹോദരിമാരാണ്. രമേശൻ കരിവെള്ളൂരിലാണ് താമസിക്കുമ്പോൾ വിനോദ് കുമാർ നരിക്കോട്ടെ തറവാട്ട് വീട്ടിലാണ് താമസിക്കുന്നത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു